Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊർജ ഉത്പാദന മേഖലയിലേക്ക് കാലെടുത്ത് വെച്ച് അംബാനി; ഡേറ്റ സെന്റർ ബിസിനസിലും ആധിപത്യം ഉറപ്പിക്കാൻ അദാനി

ഊർജ ഉത്പാദന മേഖലയിലേക്ക് കാലെടുത്ത് വെച്ച് അംബാനി; ഡേറ്റ സെന്റർ ബിസിനസിലും ആധിപത്യം ഉറപ്പിക്കാൻ അദാനി

സ്വന്തം ലേഖകൻ

ന്ത്യയുടെ ബിസിനസ് മേഖലയുടെ അതികായന്മാരായ അംബാനി ഗ്രൂപ്പും അദാനി ഗ്രൂപ്പും രണ്ട് സുപ്രധാന മേഖലകളിലേക്ക് കൂടി കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുന്നു. അദാനി ഗ്രൂപ്പ് രാജ്യത്തെ ഡേറ്റാ സെന്റർ ബിസിനസ് കയ്യടക്കാനുള്ള തന്ത്രം മെനയുമ്പോൾ ബാറ്ററി നിർമ്മാണം അടക്കമുള്ള പുതിയ ഊർജ മേഖലയിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്.

ഊർജ മേഖലയിൽ പുതിയ വസ്തുക്കൾ ഉപയോഗിച്ച് കൂടുതൽ ശുദ്ധവും പ്രകൃതി സൗഹാർദപരവുമായ രീതിയിൽ ഊർജ സംഭരണത്തിനുള്ള മാർഗങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്. അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ഈ മേഖലയിൽ അനന്ത സാധ്യതകളാണ് പെട്ടെന്നു തുറക്കപ്പെട്ടിരിക്കുന്നത്. ഇതായിരിക്കാം അംബാനിയുടെ ശ്രദ്ധ ഇങ്ങോട്ടു തിരിച്ചിരിക്കുന്നത്.

അടുത്ത പത്ത് വർഷത്തിനിടയിൽ മുകേഷ് അംബാനി 1500 കോടി ഡോളർ വരെ ഈ മേഖലയിൽ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന. ബാറ്ററികൾ, പുനഃചംക്രമണം ചെയ്യാവുന്ന ഊർജങ്ങൾ, പുതിയ ഇന്ധനങ്ങൾ എന്നീ മേഖലകളിൽ ഉടൻ തുറക്കാനിരിക്കുന്നത് ഏകദേശം 5000 കോടി ഡോളറിന്റെ സാധ്യതകളാണെന്നും വിലയിരുത്തലുണ്ട്. റിലയൻസിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഇപ്പോൾ എത്തുന്നത് പരമ്പരാഗത ഊർജ മേഖലയിൽ നിന്നാണ്. ഇതാണ് അംബാനിയെ ഊർജ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

ഡേറ്റാ സെന്ററുകളുമായി അദാനി
ഇന്ത്യയിലാകമാനം ഡേറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അദാനി. തങ്ങളുടെ കമ്പനിയും അമേരിക്കൻ സംരംഭമായ എഡ്ജ്കണക്സുമായി (ഋറഴലഇീിിലത) ചേർന്നാണ് അദാനിയുടെ പടയൊരുക്കം. എഡ്ജ്കണക്സ് യൂറോപ്പ്, ഡിസി ഡവലപ്മെന്റ് ചെന്നൈ എന്നീ കമ്പനികളുമായാണ് സംയുക്ത സംരംഭം തുടങ്ങുന്നതെന്നും അത് പരിപൂർണമായും അദാനി എന്റർപ്രൈസസിനു കീഴിലായിരിക്കും പ്രവർത്തിക്കുക എന്നും കമ്പനി അറിയിച്ചു. സംയുക്ത സംരംഭം വഴി 1 GW ഡേറ്റാ സെന്റർ കപ്പാസിറ്റി അടുത്ത 10 വർഷത്തിനിടയിൽ നേടുകയാണ് ലക്ഷ്യം. ഹൈപ്പർസ്‌കെയിൽ ഡേറ്റാ സെന്ററുകളായിരിക്കും തുടങ്ങുക. ചെന്നൈ, നവി മുംബൈ, നോയിഡ, ഹൈദരാബാദ് തുടങ്ങി വിപണികളിലായിരിക്കും ഇത് ആദ്യം തുടങ്ങുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP