Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുൻ മോഡലുകളേക്കാൾ മൂന്നിരട്ടി ശക്തിയുള്ള 30 എക്സ് ഡിജിറ്റൽ കാമറ; 5 ജി കണക്ടിവിറ്റി; പ്രീ ഓർഡർ ബുക്കിങ് ആരംഭിക്കുന്നത് ഒക്ടോബർ 16 ന്; ആപ്പിളിന്റെ പുതിയ ഐ ഫോൺ 12 ന്റെ വിശേഷങ്ങളറിയാം

മുൻ മോഡലുകളേക്കാൾ മൂന്നിരട്ടി ശക്തിയുള്ള 30 എക്സ് ഡിജിറ്റൽ കാമറ; 5 ജി കണക്ടിവിറ്റി; പ്രീ ഓർഡർ ബുക്കിങ് ആരംഭിക്കുന്നത് ഒക്ടോബർ 16 ന്; ആപ്പിളിന്റെ പുതിയ ഐ ഫോൺ 12 ന്റെ വിശേഷങ്ങളറിയാം

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞമാസം ആപ്പിൾ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഐ ഒ എസ് ഉപയോക്താക്കൾ പുതിയ മോഡലുകൾ വരുന്ന ഒക്ടോബർ വരെ കാണില്ലെന്ന് പറഞ്ഞിരുന്നു. അത് ശരിവയ്ക്കും വിധം ഇന്ന്, യൂറോപ്യൻ സമയം ഉച്ചതിരിഞ്ഞ് 1 മണിക്ക് നടക്കുന്ന ഈവന്റിലൂടെ ആപ്പിൾ അവരുടെ പുതിയ ഐഫോൺ 12 വിപണിക്ക് പരിചയപ്പെടുത്തുകയാണ്. കാലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്തുനിന്നായിരിക്കും ലൈവ് സ്ട്രീം നടത്തുക.

ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിനു മുൻപ് തന്നെ പുതിയ മോഡലിന്റെ പല ഫീച്ചറുകളും ചോർന്നു കിട്ടിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5 ജി കണക്ടിവിറ്റി ഉണ്ടായിരിക്കുമെന്ന അഭ്യുഹം നേരത്തേ പരന്നിരുന്നു. ഇപ്പോൾ മറ്റ് ഫീച്ചറുകളെ പറ്റിയുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാമറ തന്നെയാണ്.

പുതിയ മോഡലായ ഐഫോൺ 12 ൽ 30 എക്സ് സൂം കാമറയായിരിക്കും ഉണ്ടവുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു മുൻപുള്ള മോഡലുകളേക്കാൾ മൂന്നിരട്ടി ശക്തിയുള്ളതാണ് ഈ കാമറ. വസ്തുക്കളിലും മനുഷ്യരിലും മൂന്നിരട്ടി വ്യക്തതയോടെ സൂം ചെയ്യാൻ സാധിക്കും. ഇന്ന് നടക്കുന്ന ഹൈ സ്പീഡ് ഇവന്റിൽ നാല് വ്യത്യസ്ത മോഡലുകൾ പുറത്തിറക്കും എന്നായിരുന്നു നേരത്തേ ചോർന്ന് കിട്ടിയ വാർത്തകൾ പറഞ്ഞിരുന്നത്. എന്നാൽ, ഏറ്റവും പുതിയതായി ലഭിച്ച വാർത്തകൾ പറയുന്നത് 699 ഡോളറിനും 1,099 ഡോളറിനും ഇടയിലായിരിക്കും ഇവയുടെ വില എന്നാണ്. മാത്രമല്ല പ്രീ-ഓർഡറിങ് ഒക്ടോബർ 16 ന് ആരംഭിക്കും എന്നും ഈ റിപ്പോർട്ടുകൾ പറയുന്നു.

5.4 ഇഞ്ച് ഡിസ്പ്ലേയോടു കൂടിയ ഐഫോൺ മിനി 699 ഡോളറിനും, 6.1 ഇഞ്ച് ഹാൻഡ്സെറ്റ് 799 ഡോളറിനും പ്രോ ഹാൻഡ്സെറ്റ് 999 ഡോളറിനും ഐഫോൺ 12 പ്രോ മാക്സ് 1,099 ഡോളറിനും ലഭ്യമാകും എന്നാണ് ഏറ്റവും അവസാനം ലഭിക്കുന്ന വാർത്തകളിൽ പറയുന്നത്. കൊറോണ പ്രതിസന്ധി ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെ ഐഫോൺ ഈ വർഷത്തെ ഏറ്റവുമധികം സംസാരിക്കപ്പെട്ട വിഷയമായി കഴിഞ്ഞിരുന്നു. അടുത്ത ഒക്ടോബർ വരെ പുതിയ മോഡലുകൾ ലഭ്യമാകില്ലെന്ന് കമ്പനിയുംവ്യക്തമാക്കിയിരുന്നു.

ഈ പുതിയ മോഡലിലെ കാമറ പൂർണ്ണമായും സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും സൂം ചെയ്യപ്പെടുക. അതുതന്നെയാണ് സൂമിങ് കൂടുതൽ കാര്യക്ഷമമാകുവാനുള്ള കാരണവും. ജൂലായിൽ സാംസംഗ് സബ്സിഡിയറിയുമായും മറ്റൊരു ചൈനീസ് കമ്പനിയുമായും ചേർന്ന് ഇനി വരുന്ന ഐഫോണുകൾക്കുള്ള പെരിസ്‌കോപ് കാമറ ലെൻസുകൾനിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു. 2022 ലായിരിക്കും ഇത്തരം ലെൻസുകളോടു കൂടിയ ഫോണുകൾ ഇറങ്ങുക എന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ അതിപ്പൊ രണ്ടുവർഷം മുൻപ് തന്നെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP