Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതെന്തൊരു വിലയാണെന്റെ പൊന്നേ! 40,000 കടന്ന് സ്വർണ വില കുതിക്കുന്നു; ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 5000 രൂപ നൽകണം: സ്വർണ വിലയിൽ ഒരു വർഷം കൊണ്ടുണ്ടായത് 14,080 രൂപയുടെ വർധനവ്: പിടി വിട്ട് സ്വർണ വില കുതിക്കുമ്പോൾ മൂക്കത്ത് വിരൽവെച്ച് മലയാളികളും

ഇതെന്തൊരു വിലയാണെന്റെ പൊന്നേ! 40,000 കടന്ന് സ്വർണ വില കുതിക്കുന്നു; ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 5000 രൂപ നൽകണം: സ്വർണ വിലയിൽ ഒരു വർഷം കൊണ്ടുണ്ടായത് 14,080 രൂപയുടെ വർധനവ്: പിടി വിട്ട് സ്വർണ വില കുതിക്കുമ്പോൾ മൂക്കത്ത് വിരൽവെച്ച് മലയാളികളും

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. സുരക്ഷിത നിക്ഷേപമെന്ന സ്ഥാനമുറപ്പിച്ച് സ്വർണവില കുതിച്ചുയരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കേരളത്തിലെ വിവാഹ പാർട്ടികൾ. കേരളത്തിൽ പവൻ വില വെള്ളിയാഴ്ച 40,000 രൂപയിലെത്തി. വ്യാഴാഴ്ചത്തെ 39,720 രൂപയിൽനിന്ന് 280 രൂപ വർധിച്ച് വെള്ളിയാഴ്ച 40,000 തൊടുകയായിരുന്നു സ്വർണ വില. ഗ്രാമിന് 35 രൂപ ഉയർന്ന് 5000 രൂപയുമായി. പണിക്കൂലി, ജി.എസ്.ടി., സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 45,000 രൂപ നൽകേണ്ടിവരും.

ഒരുവർഷംകൊണ്ട് 14,080 രൂപയുടെ വർധനയാണ് പവൻ വിലയിലുണ്ടായത്. ജൂലായിൽ മാത്രം 4200 രൂപ കൂടിയപ്പോൾ ഈ വർഷം ഇതുവരെ 10,920 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുത്താൽ കേരളത്തിൽ പവൻവില 50,000 രൂപയിലെത്താനുള്ള സാധ്യതയും ഉണ്ട്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില ഉയർന്നത്.കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന വെല്ലുവിളിയാണ് സ്വർണവിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ ദുർബലമായി തുടരുന്നതും വിലവർധനയുടെ തോത് ഉയർത്തി.

വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1968 ഡോളറും രൂപയുടെ ഡോളർ നിരക്ക് 74.75 നിലവാരത്തിലുമായിരുന്നു. സാമ്പത്തികമാന്ദ്യം നേരിടാൻ യു.എസും യു.കെ.യും ഉൾപ്പെടെയുള്ള സാമ്പത്തിക ശക്തികൾ ശതകോടികളുടെ ഉത്തേജന പാക്കേജ് അവതരിപ്പിച്ചതോടെ വിപണിയിൽ പണലഭ്യത കൂടിയിട്ടുണ്ട്. ഇത് സ്വർണനിക്ഷേപത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ലഭ്യതയിലുള്ള കുറവും വിലക്കയറ്റത്തിനു കാരണമായി. സ്വർണത്തിലെ ഏറ്റവും വലിയ നിക്ഷേപമാർഗങ്ങളിലൊന്നായ 'ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ' (ഗോൾഡ് ഇ.ടി.എഫ്.) ഈ വർഷം ആദ്യ പകുതിയിൽ 734 ടൺ സ്വർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP