Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നു മുതൽ 26 വരെ ഇന്ത്യയിലെ അറ് നഗരങ്ങളിൽ നിന്നും അബുദാബിയിലേക്ക് ഫ്ളൈറ്റുകൾ പ്രഖ്യാപിച്ച് എത്തിഹാദ്; ആറു നഗരങ്ങളിൽ കൊച്ചിയും; യു എ ഇ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ട്രാൻസിറ്റ് പാസഞ്ചേഴ്സിനും അവസരം ലഭിച്ചേക്കും; ആകാശം അടഞ്ഞ കാലത്ത് അറിയേണ്ട ഒരു വാർത്ത

ഇന്നു മുതൽ 26 വരെ ഇന്ത്യയിലെ അറ് നഗരങ്ങളിൽ നിന്നും അബുദാബിയിലേക്ക് ഫ്ളൈറ്റുകൾ പ്രഖ്യാപിച്ച് എത്തിഹാദ്; ആറു നഗരങ്ങളിൽ കൊച്ചിയും; യു എ ഇ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ട്രാൻസിറ്റ് പാസഞ്ചേഴ്സിനും അവസരം ലഭിച്ചേക്കും; ആകാശം അടഞ്ഞ കാലത്ത് അറിയേണ്ട ഒരു വാർത്ത

സ്വന്തം ലേഖകൻ

റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും പിരിമിതമായ എണ്ണത്തിൽ പ്രത്യേക വിമാന സർവ്വീസുകൾ നടത്താൻ എത്തിഹാദ് എയർവേയ്സ് തീരുമാനിച്ചിരിക്കുന്നു. ഇന്നുമുതൽ ജൂലായ് 26 വരെ ഇന്ത്യൻ നഗരങ്ങളിൽ നിന്നും അബുദാബിയിലേക്കായിരിക്കും ഈ പ്രത്യേക വിമാന സർവ്വീസുകൾ. യു എ ഇ പൗരന്മാർ, റെസിഡന്റ് പെർമിറ്റ് ഉള്ളവർ, ഇന്ത്യയിൽ നിന്നും യു എ ഇയിലേക്ക് വരുവാൻ അനുമതി ഉള്ള മറ്റുള്ളവർ എന്നിവർക്കായിരിക്കും യാത്രാ സൗകര്യം ലഭിക്കുക. എല്ലാ യാത്രക്കാർക്കും അവരുടെ യാത്ര ആരംഭിക്കുന്നതിന് മുൻപായി അബുദാബി സർക്കാരിൽ നിന്നും ഐ സി എ അനുമതി ലഭിച്ചിരിക്കണം. ഇതില്ലാതെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കുന്നതല്ല.

യു എ ഇ യുടെ ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് എന്നാണ് ഐ സി എ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധുതയുള്ള റെസിഡന്റ് പെർമിറ്റ് ഉള്ള ഒരാൾ, അബുദാബിയിലേക്കുള്ള ഏത് വിമാനത്തിലുംകയറുന്നതിന് മുൻപായി ഐ സി എ അനുമതി വാങ്ങിയിരിക്കണം. ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, ഡെൽഹി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ നിന്നായിരിക്കും ഈ വിമാന സർവ്വീസുകൾ എന്ന് എത്തിഹാദ് എയർവേയ്സിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. കൊറോണാ വ്യാപനത്തെ തുടർന്ന് മാർച്ച് 23 ന് എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും ഇന്ത്യ താത്ക്കാലികമായി റദ്ദ് ചെയ്തിരുന്നു.

സാധുതയുള്ള യു എ ഇ റെസിഡന്റ് പെർമിറ്റ് ഉള്ള നിരവധിപേർ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിൽ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരിൽ പലരും വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാഷനൽ പെർമിറ്റ് ഉള്ളവരെ സഹായിക്കുവാനും യു എ ഇയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുവാനും ആയിട്ടാണ് ഇരുരാജ്യങ്ങളും ഇത്തരത്തിൽ ഒരു പദ്ധതിക്ക് തയ്യാറായത് എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലായം അറിയിച്ചു.

യു എ ഇ യിൽ നിന്നും ഇന്ത്യൻ പൗരന്മാരുമായി എത്തുന്ന ചാർട്ടേർഡ് വിമാനങ്ങൾക്ക് ഇനിമുതൽ തിരിച്ചു പറക്കുമ്പോൾ ഐ സി എ യു എ ഇ നിവാസികളേയും കൊണ്ടുപോകാനാകും. ഇന്തയിൽ നിന്നും യു എ ഇയിലേക്കുള്ള ഈ യാത്രകളിൽ ഈ ഗൾഫ് രാജ്യത്തേക്കുള്ള യാത്രക്കാരെ മാത്രമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. എന്നാൽ ഇത് ട്രാൻസിറ്റ് പാസഞ്ചേഴ്സിനും ഭാവിയിൽ സഹായകരമായേക്കും. അതുപോലെ യു എ ഇയിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ത്യൻ പൗരന്മാരെ കൊണ്ടുവരുന്ന ഇന്ത്യൻ വിമാനങ്ങൾക്കും യു എ ഇയിലേക്ക് പോകുമ്പോൾ ഐ സി എ അനുമതിയുള്ള യു എ ഇ പൗരന്മാരെ കൊണ്ടുപോകാനുള്ള അനുമതി നൽകുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP