Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

100 ഇഞ്ച് സ്‌ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ്; സത്യവും മിഥ്യയും തിരിച്ചറിയാത്ത കാഴ്ച ഭംഗി; ലോകത്തെ ഏറ്റവും വിലകൂടിയ ടിവിയുടെ വില ഒരു കോടി രൂപ; യൂറോപ്പിലും ഗൾഫിലും എല്ലാം ഓർഡർ നൽകാൻ അനേകം പേർ

100 ഇഞ്ച് സ്‌ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ്; സത്യവും മിഥ്യയും തിരിച്ചറിയാത്ത കാഴ്ച ഭംഗി; ലോകത്തെ ഏറ്റവും വിലകൂടിയ ടിവിയുടെ വില ഒരു കോടി രൂപ; യൂറോപ്പിലും ഗൾഫിലും എല്ലാം ഓർഡർ നൽകാൻ അനേകം പേർ

മറുനാടൻ ഡെസ്‌ക്‌

നാളിതുവരെ ലോകത്തിൽ ഇറങ്ങിയിരിക്കുന്ന ഏറ്റവും വില കൂടിയ ടിവി ബ്രിട്ടീഷ് ടിവി നിർമ്മാതാവായ അക്വാവിഷൻ പുറത്തിറങ്ങുന്നു. അക്വാവിഷൻഡിബി100 എന്നാണിതിന്റെ പേര്. 100 ഇഞ്ച് സ്‌ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ് തുടങ്ങിയവ ഈ ടിവിയുടെ ആഡംബരങ്ങളിൽ ചിലത് മാത്രമാണ്. കൂടാതെ സത്യവും മിഥ്യയും തിരിച്ചറിയാത്ത കാഴ്ച ഭംഗിയും ഇതിനുണ്ട്. ലോകത്തെ ഏറ്റവും വിലകൂടിയ ടിവിയുടെ വില ഒരു കോടി രൂപയാണെന്നാണ് റിപ്പോർട്ട്. യൂറോപ്പിലും ഗൾഫിലും നിരവധി പേരാണ് ഈ അമൂല്യ ടിവിക്ക് ഓർഡർ ചെയ്യാനെത്തിയിരിക്കുന്നത്. ഹാരോഡ്സിലാണിത് വിൽപനക്കെത്താൻ പോകുന്നത്.

ഇതിന് 4 കെ ഡെഫനിഷനും എൽസിഡി സ്‌ക്രീനുമുണ്ട്. ഓഡിയോ സ്പെഷ്യലിസ്റ്റുകളായ ബാൻഗ് ആൻഡ് ഒലുഫ്സെനുമായി ചേർന്ന് കൊണ്ടാണ് അക്വാവിഷൻ ഈ ടിവിയിലെ അതുല്യമായ സൗണ്ട് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷ്വറി ഇലക്ട്രോണിക് ഐറ്റങ്ങൾക്ക് ഇപ്പോൾ ലോകമെമ്പാട് നിന്നും ആവശ്യക്കാർ പെരുകി വരുന്നുവെന്നാണ് അക്വാവിഷൻ എംഡിയായ അലസ്റ്റെയിർ ബെൻ പറയുന്നത്. നിലവിലെ വീടുകൾ മുമ്പുള്ള വീടുകളിലേതിനേക്കാൾ വ്യത്യസ്തമാണെന്നും അതിനാൽ അതിനനുസരിച്ചുള്ള ഉപകരണങ്ങളാണ് ഏവരും തെരഞ്ഞെടുക്കാനിഷ്ടപ്പെടുന്നതെന്നും ബെൻ പറയുന്നു.

ടെക്നോളജി രംഗത്തെ വിപ്ലവങ്ങൾ അവ ലഭ്യമാകുന്ന സമയത്ത് തന്നെ തങ്ങളുടെ വീടുകളിലെത്തിക്കാൻ ഇന്ന് മിക്കവരും ആഗ്രഹിക്കുന്നുവെന്നും അക്കാരണത്താലാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ഡിമാന്റേറുന്നതെന്നും കമ്പനി വെളിപ്പെടുത്തുന്നു.ഔട്ട്ഡോറുകളിൽ പോലും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന ടിവിയാണിതെന്ന പ്രത്യേകതയും അക്വാവിഷന്റെ പുതിയ ടിവിക്കുണ്ട്. തങ്ങൾ നാളിതുവരെ പുറത്തിറക്കിയതിൽ ഏറ്റവും ആഡംബരമേറിയ ടിവിയാണിതെന്നും സമ്പന്നർക്ക് അവരുടെ സ്റ്റാറ്ററ്റസ് കാത്ത് സൂക്ഷിച്ച് വിനോദമേകുന്ന ടിവിയാണിതെന്നും അക്വാവിഷൻ എംഡി വിശദീകരിക്കുന്നു.

ലോകത്ത് ഇന്ന് വരെ ഉൽപാദിപ്പിച്ചതിൽ ഏറ്റവും അതുല്യവും ആഡംബരമേറിയതുമായ ടിവിയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സെലിബ്രിറ്റികൾ, ബിസിനസ് ലീഡർമാർ, ലക്ഷ്വറി ഹോട്ടലുകൾ, പ്രമുഖർ തുടങ്ങയവരാണ് അക്വാവിഷന്റെ ഉപഭോക്താക്കൾ. 1997ലാണ് ബെൻ ആദ്യമായി ലോകത്തിലെ പ്രഥമ വാട്ടർപ്രൂഫ്ടെലിവിഷൻ പ്രാവർത്തികമാക്കിയിരുന്നത്. തന്റെ വീട്ടിലെ ആവശ്യത്തിന് വേണ്ടിയായിരുന്നു ഇത്. തുടർന്ന് ഈ ഉൽപന്നത്തിന് ആവശ്യക്കാരേറുകയായിരുന്നു. ഇൻ വാൾ, ഓൺ വാൾ ടെലിവിഷൻ മാർക്കറ്റിൽ മുൻനിരയിലാണ് അക്വാവിഷന്റെ സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP