Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസ് ക്ലാസിനും ഇക്കോണമി ക്ലാസിനുമിടയിൽ മറ്റൊരു ക്ലാസ് സൃഷ്ടിക്കാനൊരുങ്ങി എമിറേറ്റ്‌സ്; മെച്ചപ്പെട്ട സീറ്റുകളോടുകൂടിയ ഇക്കോണമി-ബിസിനസ് ക്ലാസ് നാട്ടിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും

ബിസിനസ് ക്ലാസിനും ഇക്കോണമി ക്ലാസിനുമിടയിൽ മറ്റൊരു ക്ലാസ് സൃഷ്ടിക്കാനൊരുങ്ങി എമിറേറ്റ്‌സ്; മെച്ചപ്പെട്ട സീറ്റുകളോടുകൂടിയ ഇക്കോണമി-ബിസിനസ് ക്ലാസ് നാട്ടിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും

ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നീ വേർതിരിവുകൾക്ക് പുറമെ, മറ്റൊരു വിഭാഗം സീറ്റുകൾകൂടി ഏർപ്പെടുത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. ബിസിനസിനും ഇക്കോണമിക്കുമിടയിലായിരിക്കും ഇതിന്റെ സ്ഥാനം. ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ ഉയർന്ന നിരക്ക് താങ്ങാനാകാത്തവർക്കും ഇക്കോണമി ക്ലാസിലെ അസൗകര്യങ്ങൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഉപകാരമാകും ഈ ക്ലാസെന്നാണ് കരുതുന്നത്. എന്നാൽ, പുതിയ വിഭാഗം സീറ്റുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് എമിറേറ്റ്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹീക്കോ ക്യാബിൻ സൊല്യൂഷൻസാണ് എമിറേറ്റ്‌സ് വിമാനത്തിൽ പുതിയ ക്ലാസ് സീറ്റുകൾ ഒരുക്കുന്നത്. ബിസിനസ് ക്ലാസിലെന്നതുപോലെ സ്വകാര്യതയും സൗകര്യവും ഉറപ്പുനൽകുന്നതാണ് ഈ സീറ്റുകളെന്ന് ഹീക്കോ ക്യാബിൻ സൊല്യൂഷൻസ് പ്രസിഡന്റ് ഡഗ് റാസ്മ്യൂസൻ പറഞ്ഞു. ചെറുകിയ ബിസിനസ് ട്രിപ്പുകൾക്ക് യോജ്യമായ രീതിയിലാണ് ഈ സീറ്റുകൾ അറേഞ്ച് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കോണമിക്കും ബിസിനസ് ക്ലാസ്സിനും മധ്യേയുള്ള മധ്യവർഗക്കാരെയാണ് ഇതിലൂടെ എമിറേറ്റ്‌സ് ലക്ഷ്യമിടുന്നത്.

നിലവിലെ ക്യാബിൻ സ്‌പെയ്‌സിൽ മാറ്റം വരുത്താതെയാണ് എക്ലിപ്‌സ് സീറ്റെന്ന പുതിയ സംവിധാനം ഏർപ്പെടുത്തുകയെന്ന് റാസ്മ്യൂസൻ പറഞ്ഞു. എക്ലിപ്‌സ് ക്യാബിൻ ഉൾപ്പെടുത്തിയിട്ടുള്ള വിമാനങ്ങൾ അടുത്തവർഷത്തോടെ പറക്കാൻ തയ്യാറാകുമെന്ന് ഹീക്കോ ക്യാബിൻ സൊല്യൂഷൻ വ്യക്തമാക്കി. ബോയിങ് വിമാനക്കമ്പനിയുമായി ഇതിന്റെ സാങ്കേതികചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ബോയിങ് 737, 787 മോഡലുകളിലാണ് പുതിയ സംവിധാനം ആദ്യം നിലവിൽ വരിക.

എമിറേറ്റ്‌സ് വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് എന്ന പുതിയ സംവിധാനം കൊണ്ടുവരുമെന്ന് കഴിഞ്ഞവർഷമാണ് പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇതുവഴി സാധിക്കുമെന്നും വിമാനക്കമ്പനിയുടെ പ്രസിഡന്റ് ടിം ക്ലാർക്ക് അവകാശപ്പെട്ടിരുന്നു. എയർബസ് എ380 വിമാനങ്ങളിലാണ് പ്രീമിയം ഇക്കോണമി ക്ലാസ് ഏർപ്പെടുത്തുകയെന്നാണ് അന്നറിയിച്ചിരുന്നത്. 2020-ഓടെ പ്രീമിയം ഇക്കോണമി ക്ലാസ് സീറ്റുകളുള്ള ആറ് വിമാനങ്ങൾ പറക്കാൻ തയ്യാറാകുമെന്നും ക്ലാർക്ക് വ്യക്തമാക്കിയിരുന്നു.

ഇക്കോണമി ക്ലാസിനെക്കാൾ ചെലവേറിയതാകും പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്ര. എന്നാൽ, ബിസിനസ് ക്ലാസിന്റെയത്ര ചെലവേറിയതാകില്ല. ഗൾഫിലെ മറ്റ് എയർലൈനുകളുമായുള്ള മത്സരത്തിൽ പ്രീമിയം ഇക്കോണമി ക്ലാസ് ടിക്കറ്റുകൾ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എമിറേറ്റ്‌സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP