Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ് വിപണിയിൽ

300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ് വിപണിയിൽ

കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) പൊതുവിപണിയിലിറക്കി. കൊശമറ്റം ഫിനാൻസിന്റെ പതിനാറാമത്തെ നിക്ഷേപ പദ്ധതിയിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

18 മാസം, 24 മാസം, 36 മാസം, 60 മാസം, 84 മാസം കാലവധികളിൽ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് 8.81 % മുതൽ 10.67 % നിരക്കിൽ പലിശ നിക്ഷേപകർക്ക് ലഭിക്കും. 84 മാസ കാലാവധി നിക്ഷേപങ്ങളിൽ ഒന്ന് തുക ഇരട്ടിയാക്കുന്ന പദ്ധതിയാണ്. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനത്തിലെ അസ്ബാ (ASBA) സേവനം ഉപയോഗിച്ചും നിക്ഷേപകർക്ക് കടപ്പത്രങ്ങൾ വാങ്ങാനാകും.

ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ കടപ്പത്രിത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകൾക്കായാണ് ഉപയോഗിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറായ ശ്രീ. മാത്യു കെ ചെറിയാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP