Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഉയരെ പറക്കാൻ ജെറ്റ് എയർവേസ്?; മുൻകാല പ്രശ്നങ്ങൾ നേരിടേണ്ടിവരും; നിയമപരമായ ബാധ്യതകളിൽ നിന്നും ഒഴിവാക്കിയാൽ ഏറ്റെടുക്കാം: പൂട്ടിപോയ ജെറ്റ് എയർവേസിനെ രക്ഷിക്കാൻ കോർപ്പറേറ്റ് ഭീമനായ ഹിന്ദുജ ഗ്രൂപ്പ്

'ഉയരെ പറക്കാൻ ജെറ്റ് എയർവേസ്?; മുൻകാല പ്രശ്നങ്ങൾ നേരിടേണ്ടിവരും; നിയമപരമായ ബാധ്യതകളിൽ നിന്നും ഒഴിവാക്കിയാൽ ഏറ്റെടുക്കാം: പൂട്ടിപോയ ജെറ്റ് എയർവേസിനെ രക്ഷിക്കാൻ കോർപ്പറേറ്റ് ഭീമനായ ഹിന്ദുജ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയായി മൂലം പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേയ്സ് വിമാനകമ്പനിയുടെ ഏറ്റെടുക്കുമെന്ന് സൂചന. വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയർവേസിനെ ഒഴിവാക്കി കൊടുക്കുകയാണെങ്കിൽ, പ്രവർത്തനരഹിതമായ കമ്പനിയെ വാങ്ങാൻ തയ്യാറെന്ന് ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്.

'ജെറ്റിന്റെ നിലനിൽപ്പിനെ സഹായിക്കാൻ സർക്കാർ അധികാരികൾ ഞങ്ങളെ സമീപിച്ചതാണ് ഞങ്ങൾ താൽപര്യം കാണിക്കാൻ കാരണം. ബാങ്കുകൾ പോലും ഞങ്ങളെ സമീപിച്ചു,' ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ കോ-ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു. ആദ്യ ഘട്ടത്തിൽ താത്പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

''ഞങ്ങൾ എന്തിനാണ് പുറകോട്ട് പോയത്? കാരണം എൻസിഎൽടി (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) മുൻകാല പ്രശ്നങ്ങളിൽ നിന്ന് ഞങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല. അതിനാൽ, ഞങ്ങൾ ജെറ്റ് എയർവേസിലേക്ക് പോകുകയാണെങ്കിൽ, ഞങ്ങൾക്ക് മുൻകാല പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഞങ്ങൾക്ക് ഒരു ക്ലീൻ ചിറ്റ് വേണമെന്ന് ഞങ്ങൾ പറഞ്ഞു,' ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷൻസ് ചെയർമാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ പറഞ്ഞു ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധി പരിഹരിക്കാൻ 400കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ ബാങ്കുകളുടെ കൺസോഷ്യം തയ്യാറായില്ല. ഇതോടെയാണ് അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് കമ്പനി മാറിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലായത്. തുടർന്ന് കമ്പനി സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർ ബോർഡ് അംഗത്വം രാജിവെക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയർവേയ്സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്‌മെന്റിന്റെ പ്രവർത്തന പരാജയവുമാണ് ജെറ്റിനെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP