Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണവില കാൽ ലക്ഷം കടന്ന് കുതിപ്പിലേക്ക്; ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമായി റെക്കോർഡ്; ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 240 രൂപ; സ്വർണത്തിന് 'പൊന്നുവില' വരാൻ കാരണം ആഗോള വിപണിയിലെ വിലവർധനവ്; ഇറക്കുമതിയിൽ ഇടിവെന്ന് വ്യാപാരികൾ

സ്വർണവില കാൽ ലക്ഷം കടന്ന് കുതിപ്പിലേക്ക്; ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമായി റെക്കോർഡ്;  ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 240 രൂപ; സ്വർണത്തിന് 'പൊന്നുവില' വരാൻ കാരണം ആഗോള വിപണിയിലെ വിലവർധനവ്; ഇറക്കുമതിയിൽ ഇടിവെന്ന് വ്യാപാരികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൽ ലക്ഷം എന്ന റെക്കോർഡിലേക്ക് കയറി സ്വർണത്തിന് 'പൊന്നുംവില'. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇന്നത്തെ സ്വർണവില പ്രകാരം ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമാണ്. കഴിഞ്ഞ ദിവസം 24,920 രൂപയായിരുന്നു പവന് വില. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ചൈന വ്യാപാര തർക്കം സംബന്ധിച്ച ചർച്ചകൾ വിജയം കാണാത്തതും ഡോളർ മങ്ങിയതിനും പിന്നാലെയാണ് സ്വർണവില വർധിച്ചത്.

കല്യാണ ആവശ്യങ്ങൾക്ക് സ്വർണത്തിന്റെ ആവശ്യം അടുത്തിടെ വർധിച്ചിരുന്നു. മാത്രമല്ല രൂപയുടെ മൂല്യം തകർന്നതും യുഎസിൽ ഇപ്പോൾ നിലനിൽക്കുന്ന ഭരണ-ധനകാര്യ പ്രതിസന്ധിയും സ്വർണവിലയെ ബാധിച്ചു. മാത്രമല്ല അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വർദ്ധനയുമാണ് വില റെക്കോർഡ് കടക്കുന്നതിന് കാരണമായി. നിലവിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP