Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഒരു ഗ്രാം സ്വർണ്ണത്തില് വില 5000 രൂപയിലെത്തി; പവന് വില 40,000 രൂപയായി; കോവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതോടെ വില കുത്തനെ ഉയർന്നു; ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വേണ്ടി വരിക 45,000 രൂപയോളം

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഒരു ഗ്രാം സ്വർണ്ണത്തില് വില 5000 രൂപയിലെത്തി; പവന് വില 40,000 രൂപയായി; കോവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതോടെ വില കുത്തനെ ഉയർന്നു; ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വേണ്ടി വരിക 45,000 രൂപയോളം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തി. തുടർച്ചയായ എട്ടാം ദിവസവും സ്വർണവില ഉയർന്നതോടെയാണ് വില 40,000 രൂപയിൽ എത്തിയത്. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വർധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വർധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വർധിച്ച് 63,355 രൂപയായി. ഇപ്പോഴത്തെ നിലയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വേണ്ടി വരിക 45,000 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2520 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആഗോള വിപണിയിൽ മുരടിപ്പ് പ്രകടമാണ്. രോഗപ്രതിരോധത്തിൽ മുന്നോട്ടുപോയ രാജ്യങ്ങൾപോലും പോലും പ്രതീക്ഷിച്ച വേഗത്തിൽ തിരിച്ചുവരവു നടത്തുന്നില്ല. അമേരിക്കയിൽ കോവിഡ് തീവ്രമാകുന്ന സാഹചര്യവുമുണ്ട്. പ്രതിസന്ധി ഉടൻ അവസാനിക്കില്ലെന്നും ഓഹരി വിപണികളിൽ വലിയ തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വൻകിട നിക്ഷേപകരെ സ്വർണത്തിൽ മാത്രം നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയാണ്. ആവശ്യക്കാർ കൂടിയതോടെ സ്വർണത്തിന്റെ ഡിമാൻഡ് ദിവസവും ഉയരുകയാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിലകൂടിയ ലോഹങ്ങളുടെയെല്ലാം ഡിമാൻഡ് ഉയരുകയാണ്. വെള്ളിവിലയിൽ ഒരാഴ്ച കൊണ്ടുണ്ടായത് 15 ശതമാനം വർധനയാണ്. ഡോളർ ഉൾപ്പെടെയുള്ള കറൻസികൾ കൂടുതൽ ദുർബലമാകുന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. പണപ്പെരുപ്പവും പണലഭ്യതയും വിവിധ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറച്ചത് പണലഭ്യതയും അതുവഴി പണപ്പെരുപ്പവും ഉയരാൻ കാരണമായിട്ടുണ്ട്.

അമേരിക്ക-ചൈന, ഇന്ത്യ-ചൈന സംഘർഷങ്ങളും സ്വർണവിലയെ ബാധിക്കുന്നു. ഏറ്റവും വലിയ സ്വർണ ഉപയോഗക്കാരായ ചൈനയുമായുള്ള പ്രശ്നങ്ങൾ സ്വർണവിലയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, ചൈനയുടെ സ്വർണ ഉപയോഗത്തിൽ വർഷത്തിന്റെ ആദ്യപകുതിയിൽ 38 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടുകളും പുറത്തുവന്നു. കോവിഡ് പ്രതിസന്ധിയും വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ് ഇതിന്റെ കാരണമെന്ന് ചൈന ഗോൾഡ് അസോസിയേഷൻ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP