Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതീക്ഷിച്ചത് ഒന്ന്..സംഭവിച്ചത് മറ്റൊന്ന്; നോട്ടുനിരോധനത്തിന് ശേഷം ആദായനികുതി ഇ-ഫയലിങ്ങിൽ കുത്തനെ ഇടിവ്; കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 6.6 ലക്ഷം പേരുടെ കുറവ്; നികുതി വെട്ടിപ്പിൽ മുന്നിൽ ഉയർന്ന വരുമാനക്കാർ; കേന്ദ്രസർക്കാർ മൂലധനച്ചെലവ് കൂട്ടുകയും നികുതി വല വിപുലമാക്കുകയും വേണമെന്ന് ഗവേഷണ റിപ്പോർട്ട്

പ്രതീക്ഷിച്ചത് ഒന്ന്..സംഭവിച്ചത് മറ്റൊന്ന്; നോട്ടുനിരോധനത്തിന് ശേഷം ആദായനികുതി ഇ-ഫയലിങ്ങിൽ കുത്തനെ ഇടിവ്; കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 6.6 ലക്ഷം പേരുടെ കുറവ്; നികുതി വെട്ടിപ്പിൽ മുന്നിൽ ഉയർന്ന വരുമാനക്കാർ; കേന്ദ്രസർക്കാർ മൂലധനച്ചെലവ് കൂട്ടുകയും നികുതി വല വിപുലമാക്കുകയും വേണമെന്ന് ഗവേഷണ റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇങ്ങനെയൊരു ട്രെൻഡ് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ സംഗതി എല്ലാവരെയും അത്ഭുതപ്പെടുത്തി. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇ-ഫയലിങ് നടത്തുന്നവരുടെ എണ്ണം കൂടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇ-ഫയലിങ് നടത്തുന്നവരുടെ എണ്ണം 2019 ലെ സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. 6.6 ലക്ഷത്തിന്റെ കുറവ് ചെറുതല്ല.

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം 2018-19 സാമ്പത്തിക വർഷം ഇ-ഫയലിങ് നടത്തിയത് 6.68 കോടി പേർ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 6.74 കോടിയായിരുന്നു. 2016-17 സാമ്പത്തിക വർഷമാകട്ടെ 5.28 കോടിയും. ഏപ്രിൽ 30 ന് പുറത്തിറങ്ങിയ കൊടാക് എക്കണോമിക് റിസർച്ച് റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

ഇ-ഫയലിങ് കുറഞ്ഞത് സാമ്പത്തിക വിദഗ്ധരെ ആശങ്കയിലാക്കുന്നുണ്ട്. അതേസമയം, റിട്ടേൺ ഫയൽ ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ വർധനയുണ്ട്. 2019 മാർച്ച് 31ൽ ഇത് 8.45 കോടിയാണ്. 2013 മാർച്ചിൽ ഇത് 2.13 കോടി ആയിരുന്നു. രജിസ്റ്റർ ചെയ്തവരിൽ 79% മാത്രമാണ് 201819ൽ റിട്ടേൺ നൽകിയത്. മുൻവർഷം ഇത് 91.6% ആയിരുന്നു.

5 ലക്ഷം 10 ലക്ഷം രൂപ വരുമാനക്കാരായ 1.05 കോടി പേർ റിട്ടേൺ നൽകിയിട്ടുണ്ട്. മുൻവർഷം ഇത് 1.02 കോടി ആയിരുന്നു. ഉയർന്ന വരുമാനക്കാരാണു നികുതിവെട്ടിപ്പിൽ മുന്നിൽ. പരോക്ഷനികുതിയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന നൽകുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ മൂലധനച്ചെലവ് വർധിപ്പിച്ചില്ലെങ്കിൽ വളർച്ചാ മുരടിപ്പിനും സാധ്യതയുണ്ട്.

ഇ-ഫയലിങ് റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കൂട്ടാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നികുതി വല വിപുലമാക്കാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടി വരും. നികുതി വല വിപുലമാക്കാതെ വന്നാൽ വളർച്ചാനിരക്കിലും കുറവ് സംഭവിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP