Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കുകളുടെ രൂപകൽപന സംസ്‌കാരം വളർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയൽ എൻഫീൽഡിന്റെ ബിൽഡ് യുവർ ഓൺ ലെജൻഡ് എന്ന പദ്ധതി; ഇനി നിങ്ങൾക്കും രൂപകൽപന ചെയ്യാം ബുള്ളറ്റുകൾ

ബൈക്കുകളുടെ രൂപകൽപന സംസ്‌കാരം വളർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയൽ എൻഫീൽഡിന്റെ ബിൽഡ് യുവർ ഓൺ ലെജൻഡ് എന്ന പദ്ധതി; ഇനി നിങ്ങൾക്കും രൂപകൽപന ചെയ്യാം ബുള്ളറ്റുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇടത്തരം വലിപ്പമുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിലെ ആഗോള നേതാവായ റോയൽ എൻഫീൽഡ് ആദ്യമായി ബിൽഡ് യുവർ ഓൺ ലെജൻഡ് എന്ന പേരിൽ മോട്ടോർസൈക്കിൾ രൂപകൽപന പ്രചാരണം ആരംഭിക്കും. മോട്ടോർ സൈക്കിൾ പ്രേമികൾക്ക് മീറ്റിയോർ 350 മോട്ടോസൈക്കിളിനെ അടിസ്ഥാനപ്പെടുത്തി പുതിയ രൂപകൽപന സമർപ്പിക്കാനുള്ള അപൂർവമായ അവസരമാണിത്.

ഇന്ത്യയിൽ ക്രിയാത്മകതയെ പരിപോഷിപ്പിക്കുക, മോട്ടോർസൈക്കിൾ രൂപകൽപന പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളുമായിട്ടാണ് റോയൽ എൻഫീൽഡ് ഈ പ്രചാരണം നടത്തുന്നത്. വാഹനപ്രേമികൾക്ക് സ്വതന്ത്രമായി തങ്ങളുടെ ആശയത്തെ പ്രകടമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകാനാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. സ്വയം വിശദീകരിക്കുന്ന ഒരു തീമുള്ള ഈ മത്സരം അവരെ മോട്ടോർസൈക്കിൾ റൈഡിങ്ങെന്ന പാഷനെ പിന്തുടരാനും അവരെ സ്വയം-അന്വേഷണം നടത്തുന്നതിനായുള്ള യാത്രയിൽ ഒരു പടി മുന്നിൽ നടത്തുകയും ചെയ്യുന്നു.

റോയൽ എൻഫീഡ് ഉപയോഗിക്കുന്നവർക്കിടയിൽ സ്വയം ആശയ പ്രകാശനം നടത്താനുള്ള താൽപര്യം വളർത്തുകയും ആഗോള മോട്ടോർ സൈക്കിൾ രൂപകൽപനാ ആവാസ വ്യവസ്ഥ വളർത്താനുമാണ് റോയൽ എൻഫീൽഡ് രൂപകൽപന പദ്ധതി നടപ്പിലാക്കുന്നതെന്ന് റോയൽ എൻഫീൽഡിന്റെ മാർക്കറ്റിങ് വിഭാഗം ആഗോള തലവനായ ശുഭ്രാൻശു സിങ് ബിൽഡ് യുവർ ഓൺ ലെജൻഡ് പദ്ധതിയെ കുറിച്ച് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ബോൺവില്ലെ റേസർ, എസ് ജി 411, മിഡാസ് റോയൽ എന്നിവ അടക്കമുള്ള ചില ശ്രദ്ധ്യേയമായ വാഹനങ്ങളെ രൂപകൽപന ചെയ്യാനും നിർമ്മിക്കാനും റോയൽ എൻഫീൽഡിന്റെ രൂപകൽപന പദ്ധതിക്ക് കഴിഞ്ഞു. റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകളുടെ കഴിവ് പ്രകടമാക്കുകയും ലോകമെമ്പാടും രൂപകൽപനാ പരിസ്ഥിതിയെ ശക്തിപ്പെടുത്തുകയും മാത്രമല്ല രൂപകൽപനയുടെ ലോകത്തിലേക്ക് ധാരാളം പേരെ എത്തിക്കാനും ഈ പദ്ധതിക്ക് സാധിച്ചു. പുതിയതായി നിരത്തിലിറക്കിയ മീറ്റിയോർ 350-നെ അടിസ്ഥാനപ്പെടുത്തിയ ഈ രൂപകൽപന പദ്ധതിയിലൂടെ ഞങ്ങളുടെ സവാരിക്ക് സവിശേഷമായ ശക്തി പകർന്നു നൽകാൻ താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ആവേശത്തിന് ഊർജ്ജം പകരുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

ബിൽഡ് യുവർ ഓൺ ലെജൻഡ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് റോയൽ എൻഫീൽഡിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും തങ്ങളുടെ രൂപകൽപന അയക്കാനും സാധിക്കും. ആർ ഇ ചോയ്സ്, പ്രോ ജഡ്ജസ് ചോയ്സ്, പബ്ലിക് ചോയ്സ് എന്നീ വിഭാഗങ്ങളിലായി മൂന്ന് വ്യത്യസ്ത ജൂറി പാനലുകൾ മൂന്ന് രൂപകൽപനകളെ തെരഞ്ഞെടുക്കും. ഏറ്റവും മികച്ച മൂന്ന് രൂപകൽപനകൾ ചെയ്തവർക്ക് ഐ എൻ ടി സി സന്ദർശിക്കാൻ അവസരം ലഭിക്കും.

കൂടാതെ, ചെന്നൈയിലെ റോയൽ എൻഫീൽഡ് ഇന്ത്യ ടെക് സെന്ററിൽ വച്ച് വിജയികൾക്ക് കമ്പനിയുടെ ഇൻഡസ്ട്രിയൽ ഡിസൈൻ ടീമുമായി സഹകരിച്ച് പ്രവർത്തിക്കാനും തങ്ങളുടെ രൂപകൽപനയെ മെച്ചപ്പെടുത്തി നിർമ്മാണ യോഗ്യമാക്കാൻ സാധിക്കുകയും ചെയ്യും. രൂപകൽപനയെ മെച്ചപ്പെടുത്തിയശേഷം ഇന്ത്യയിലുള്ള ഒരു കസ്റ്റം മോട്ടോർസൈക്കിൾ നിർമ്മാതാവുമായി ചേർന്ന് ഏതാനും മാസങ്ങൾക്കകം രൂപകൽപനയ്ക്ക് ജീവൻ നൽകാനും സാധിക്കും. ബൈക്ക് എക്സിഫിന്റെ സീനിയർ എഡിറ്ററായ വെസ് റെയ്നെക്ക്, റോളൻഡ് സാൻഡ്സ് ഡിസൈനിലെ റോളൻഡ് സാൻഡ്സ്, രാജ്പുത്താന കസ്റ്റംസിലെ വിജയ് സിങ്, മോട്ടോർ വേൾഡിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ പാബ്ലോ ചാറ്റർജി എന്നിവരാണ് ആശയങ്ങളേയും രൂപകൽപനകളേയും വിലയിരുത്തുന്നത്.

അടുത്ത തലമുറയിലെ ഉപഭോക്താക്കളിൽ നിന്നും അവരുടെ വളരുന്ന സ്വയം-പര്യവേഷണത്തിന്റെ ആവശ്യകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാനുള്ള ഒരു സവിശേഷമായ ക്രിയാത്മകമായ പ്ലാറ്റ്ഫോമാണ് ബിൽഡ് യുവർ ഓൺ ലെജൻഡ് എന്ന് പദ്ധതിയുടെ തലവനായ അഡ്രിയാൻ സെല്ലേഴ്സ് പറഞ്ഞു. വാഹനത്തോടുള്ള തങ്ങളുടെ പ്രണയത്തെ ആവിഷ്‌കരിക്കുന്നതിനുള്ള അവസരം യാത്രകൾ ചെയ്യുന്ന സമൂഹത്തിന് നൽകുകയെന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. മോട്ടോർസൈക്കിൾ കസ്റ്റമൈസേഷനിൽ അവരുടെ ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും ജീവൻ നൽകുന്നതിനുള്ള ഒരു മികച്ച അവസരം നൽകാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഒരാളുടെ ഭാവന, അനുഭവങ്ങൾ, വാഹനമോടിക്കാനുള്ള ആഗ്രഹം, സ്വയം-പരിശോധന നടത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ തീം. മത്സരാർത്ഥികളുടെ പ്രതിഭയും താൽപര്യവും പ്രകടിപ്പിക്കുന്നത് കൂടാതെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രചോദനം നൽകുമ്പോൾ തന്നെ റോയൽ എൻഫീൽഡ് ബ്രാൻഡിന്റെ വ്യക്തിത്വം, സ്വാതന്ത്ര്യം എന്നിവ പ്രകടമാക്കാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP