Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുകിട സംരംഭകർക്കിനി നല്ലകാലം; ബിസിനസ് വിപുലീകരണത്തിനായി സാമ്പത്തിക സമാഹരണം ലക്ഷ്യംവെച്ച് ആമസോണും കേറ്റോയുമായി സഹകരിച്ച് ആമസോൺ വിങ്‌സ്; പുതിയ നീക്കം വലിയ സാധ്യതകൾ തുറന്നിടുന്നത് ആമസോൺ സെല്ലർമാർക്ക്

ചെറുകിട സംരംഭകർക്കിനി നല്ലകാലം; ബിസിനസ് വിപുലീകരണത്തിനായി സാമ്പത്തിക സമാഹരണം ലക്ഷ്യംവെച്ച് ആമസോണും കേറ്റോയുമായി സഹകരിച്ച് ആമസോൺ വിങ്‌സ്; പുതിയ നീക്കം വലിയ സാധ്യതകൾ തുറന്നിടുന്നത് ആമസോൺ സെല്ലർമാർക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരണത്തിനായി പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിങ്‌സ്' അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിങ്‌സ് വഴി അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനും മറ്റുമായി പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ ഇതുവഴി കഴിയും.

ഏറ്റവും കുറഞ്ഞ തുകയായ 50,000രൂപമുതൽ ആമസോൺ വിങ്‌സ് മുഖേന വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി സമാഹരിക്കാൻ സാധിക്കും. ആമസോൺ സെല്ലർമാരിൽ നിന്നും പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ആമസോൺ സ്വീകരിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ക്യാമ്പയിന്റെ ആദ്യാവസാനം കേറ്റോയിലെ വിദഗ്ദ്ധർ ആമസോൺ സെല്ലർമാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. കാമ്പയിന്റെ വിജയത്തിനായി കേറ്റോയും ആമസോണും ആവശ്യമായ സഹായങ്ങൾ ആമസോൺ സെല്ലർമാർക്ക് നൽകും. ആമസോൺ വിങ്‌സ് സംരംഭകരെ നൂതന ഉത്പന്ന വികസനത്തിന് മുൻകൈയെടുക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മികച്ച അടിത്തറയാനുള്ളതെന്ന് ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള പറഞ്ഞു. എന്നാൽ സംരംഭങ്ങളുടെ വളർച്ചക്കും, നവീകരണത്തിനും, സാങ്കേതിക വിദ്യാ വിപുലീകരണത്തിനുമായി സാമ്പത്തിക ദൗർലഭ്യം നിലനിൽക്കുന്നു. ആമസോൺ വിങ്‌സിന്റെ വരവോടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിനും, ഉൽപ്പന്ന വികസനത്തിനുമായുള്ള വലിയ അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭകർക്ക് അവരുടെ ബിസിനസ് വിപുലീകരണത്തിനും മറ്റുമായി എളുപ്പത്തിലും, സുഗമമായും, സുരക്ഷിതമായും സാമ്പത്തിക സമാഹരണം നടത്തുന്നതിനായി ആമസോണുമായി സഹകരിക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് കേറ്റോ സഹ സ്ഥാപകനും സിടിഒയുമായ സഹീർ അദേൻവാലയും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP