Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒറ്റയടിക്ക് 5.7 കോടി ഉപഭോക്താക്കളെ നഷ്ടമായപ്പോൾ നെഞ്ചിടിച്ച് ടെലികോം ഭീമൻ എയർടെൽ; 28 കോടി ഉപയോക്താക്കൾ ഡിസംബറിൽ ജിയോയ്ക്കുണ്ടായപ്പോൾ ടെലികോം വിപണിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എയർടെൽ 4ജിക്ക് മുന്നേറ്റമുണ്ടെങ്കിലും ജിയോയുടെ ഓഫർപെരുമഴയുള്ള 4 ജിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റുമോയെന്ന ആശങ്കയിൽ കമ്പനി

ഒറ്റയടിക്ക് 5.7 കോടി ഉപഭോക്താക്കളെ നഷ്ടമായപ്പോൾ നെഞ്ചിടിച്ച് ടെലികോം ഭീമൻ എയർടെൽ; 28 കോടി ഉപയോക്താക്കൾ ഡിസംബറിൽ ജിയോയ്ക്കുണ്ടായപ്പോൾ ടെലികോം വിപണിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എയർടെൽ 4ജിക്ക് മുന്നേറ്റമുണ്ടെങ്കിലും ജിയോയുടെ ഓഫർപെരുമഴയുള്ള 4 ജിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റുമോയെന്ന ആശങ്കയിൽ കമ്പനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ മുൻനിര ടെലിക്കോം സേവന ദാതാക്കളായ എയർടെൽ പുതുവർഷം പിറന്നത് മുതൽ നെഞ്ചിടിപ്പ് കൂടിയ അവസ്ഥയിലാണ്. ഒറ്റയടിക്ക് 5.7 കോടി ഉപഭോക്താക്കളെ നഷ്ടമായി എന്ന് കമ്പനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 2018 ഡിസംബർ മാസത്തെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരം കമ്പനിക്ക് വ്യക്തമായത്. ഈ കണക്കുകൾ നോക്കിയാൽ രാജ്യത്ത് 28.42 കോടി ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്.

എന്നാൽ ട്രായുടെ കണക്ക് പ്രകാരം 34.1 കോടി മൊബൈൽ ഉപഭോക്താക്കൾ നവംബർ അവസാനം വരെ എയർടെല്ലിനുണ്ടായിരുന്നു.ശരവേഗത്തിൽ ഒട്ടേറെ വരിക്കാൻ തങ്ങളെ എന്തുകൊണ്ട് കൈവിട്ടു എന്ന അന്വേഷണത്തിലാണ് കമ്പനി. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തിൽ ജിയോയും എയർടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 28 കോടി ഉപയോക്താക്കളാണ് ഡിസംബർ അന്ത്യത്തിൽ ജിയോയ്ക്കുണ്ടായിരുന്നത്.

എയർടെല്ലിനെ സംബന്ധിച്ചിടത്തോളം 4ജി ഉപയോക്താക്കളുടെ കാര്യത്തിൽ വൻ പുരോഗതിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. എന്നാൽ ജിയോയുടേത് 4ജി വരിക്കാർ മാത്രമാണ്. എയർടെല്ലിന്റേത് 4ജി, 3ജി, 2ജി വരിക്കാരും ഉൾപ്പെടുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP