Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാദനെ വധിക്കുക എന്നതായിരുന്നു യുഎസിന്റെ അഫ്ഗാൻ ദൗത്യം; അത് പൂർത്തിയാക്കി അവർ തിരിച്ചു പോകുന്നു; താലിബാൻ ഉന്നം വെക്കുക ഇന്ത്യൻ നിർമ്മിതികളെ; കാശ്മീരിനും ഭീഷണിയാകും; ഷിയാ മേഖലകളെ വരുതിയിലാക്കാൻ ഇറാൻ ശ്രമിച്ചേക്കാം; താലിബാൻ തിരികെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് ടി പി ശ്രീനിവാസൻ മറുനാടനോട്

ലാദനെ വധിക്കുക എന്നതായിരുന്നു യുഎസിന്റെ അഫ്ഗാൻ ദൗത്യം; അത് പൂർത്തിയാക്കി അവർ തിരിച്ചു പോകുന്നു; താലിബാൻ ഉന്നം വെക്കുക ഇന്ത്യൻ നിർമ്മിതികളെ; കാശ്മീരിനും ഭീഷണിയാകും; ഷിയാ മേഖലകളെ വരുതിയിലാക്കാൻ ഇറാൻ ശ്രമിച്ചേക്കാം; താലിബാൻ തിരികെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് ടി പി ശ്രീനിവാസൻ മറുനാടനോട്

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം എത്താനുള്ള സാധ്യതകൾ വർധിക്കുകയാണ്. യുഎസ് സൈന്യം പിന്മാറിയതോടെ മുൻകാലങ്ങളിലെ ശക്തികേന്ദ്രങ്ങൾ താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും തീവ്രവാദികൾക്ക് വധുക്കളാക്കുകയും ചെയ്യുന്നതും ഇവിടെ പതിവായിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ നടുക്കുന്ന ദൃശ്യങ്ങളും ലോകം കണ്ടു. ഇതെല്ലാം വരാനിരിക്കുന്ന താലിബാൻ ഭീകരതയുടെ വെറും ട്രെയിലർ ആണെന്ന് കരുതാനേ നിവൃത്തിയുള്ളൂ.

അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈന്യം പിന്മാറുമ്പോൾ തീവ്രവാദത്തിന്റെ ഈറ്റില്ലമായി അഫ്ഗാൻ മാറുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഭാവി കാലം ഒരുപക്ഷേ അമേരിക്ക ചെയ്ത ചരിത്രപരമായ മണ്ടത്തരമായി ഈ തീരുമാനത്തെ വിലയിരുത്തിയേക്കാം. ഇന്ത്യയെന്ന രാജ്യത്തിനും താലിബാന്റെ കടന്നുവരവ് അത്രയ്ക്ക് നല്ല സന്ദേശങ്ങൾ അല്ല നൽകുന്നത്. കാശ്മീരിനെ ലക്ഷ്യമാക്കി പാക്കിസ്ഥാൻ താലിബാനെ മറയാക്കി ആക്രമണങ്ങൾ നടത്തിയേക്കാം. ഇന്ത്യക്ക് വൻ തോതിൽ നിക്ഷേപങ്ങൾ അഫ്ഗാനിസ്ഥാനിലുണ്ട്. ആ നിക്ഷേപങ്ങൾക്ക് എന്തു സംഭവിക്കും എന്ന ആശങ്കയും നില നിൽക്കുന്നു.

ഇന്ത്യയോട് കടുത്ത വിധ്വേഷമാകും താലിബാനെന്നത് ഉറപ്പായിരിക്കുമെന്നാണ് പ്രമുഖ വിദേശകാര്യ വിദഗ്ധൻ ടി പി ശ്രീനിവാസൻ മറുനാടൻ മലയാളിയോട്് പ്രതികരിച്ചത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ലാദനെ വധിക്കുക എന്നതു മാത്രമായിരുന്നു അഫ്ഗാനിൽ എത്തിയതിലെ താൽപ്പര്യം. അത് പൂർത്തിയാക്കി അവർ മടങ്ങിയെന്ന് വേണം കരുതാനെന്നാണ് ടി പി ശ്രീനിവാസൻ പറയുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തലിലേക്ക്. അഫ്ഗാൻ വിഷയം ട്ി പി ശ്രീനിവാസൻ വിശദമായി വിലിയരുത്തുന്നു.

ലാദനെ വധിച്ചു, അമേരിക്ക ലക്ഷ്യം കണ്ടു

അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്ക വന്നത് ഇറാഖിൽ വന്നതു പോലുള്ള താൽപ്പര്യങ്ങളോടെ ആയിരുന്നില്ല. അവരുടെ ലക്ഷ്യം തന്നെ ന്യൂയോർക്ക് ആക്രമണത്തിന്റെ പ്രതികാരം തീർക്കുക എന്നത് മാത്രമായിരുന്നു. താലിബാൻ തീവ്രവാദികൾക്ക് തിരിച്ചടി നൽകുക, ലാദനെ വധിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അല്ലാതെ അഫ്ഗാന്റെ പുനരുദ്ധാരണമൊന്നും അവരുടെ ഉദ്ദേശമേയല്ല. അഫ്ഗാനെ കീഴടക്കാൻ പെട്ടെന്ന് സാധിച്ചെങ്കിലും ഉസാമ ബിൻലാദനെ കണ്ടെത്തി വധിക്കാൻ ഒന്നുരണ്ട് വർഷം പിടിച്ചല്ലോ. അതുകഴിഞ്ഞപ്പോൾ അവർക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാൽ മതിയെന്നായി. എന്നാൽ പെട്ടെന്ന് അങ്ങനെ പിന്മാറാൻ കഴിയില്ലല്ലോ.

ഒബാമയാണ് അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. അതിന് വേണ്ടി കൂടുതൽ ആർമിയെ അവിടേയ്ക്ക് അയച്ചു. അവിടത്തെ തീവ്രവാദം അവസാനിച്ചു എന്നാണ് അവരുടെ അവകാശവാദം. അതിന് ശേഷം അമേരിക്കയ്ക്ക് നേരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലല്ലോ. യുഎസ് സേനാ പിന്മാറ്റം ഏറ്റവും പ്രഹരമാകുക ഇന്ത്യക്കാകും എന്നതിൽ സംശയമൊന്നുമില്ല താലിബാൻ ഇന്ത്യയോട് കടുത്ത വിരോധമാണ്.

സോവിയേറ്റ് യുണിയൻ വന്നപ്പോഴും നമ്മൾ പിന്തുണച്ചത് അവരെ ആണല്ലോ അന്ന് സോവിയേറ്റ് യൂണിയന് എതിരായി ലോകം മുഴുവൻ പിന്തുണച്ചത് താലിബാനെയായിരുന്നു. പക്ഷെ അപ്പോഴും ഇന്ത്യ മാത്രമാണ് സോവിയേറ്റ് യൂണിയനെ പിന്തുണച്ചത്. അതിന്റെ വിരോധം ഇപ്പോഴും താലിബാനുണ്ട്. അതുകഴിഞ്ഞ് നജീബുള്ള ഗവൺമെന്റ് വന്നപ്പോ അവരെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ട് വന്നു കാര്യത്തിലും താലിബാൻ നമുക്ക് എതിരാണ്. ഈ ഇന്ത്യ വിരോധം അവർ മറച്ചുവെക്കാറില്ല. ഇന്ത്യ നമ്മുടെ ശത്രുരാജ്യം എന്ന നിലയിൽ തന്നെയാണ് താലിബാൻ പരസ്യപ്രസ്താവനകൾ നടത്തുന്നതും.

അമേരിക്കൻ നടപടി താലിബാനെ സഹായിക്കാനാണ് എന്നഇ പറയാൻ സാധിക്കില്ല. അമേരിക്കയ്ക്ക് താലിബാനോട് സ്നേഹമൊന്നുമില്ല. പക്ഷെ അവർക്ക് ഇനി അഫ്ഗാനിസ്ഥാനെ സഹായിക്കാൻ പറ്റില്ല. ഇനിയും അവിടെ തുടർന്നാൽ മാത്രമെ താലിബാനെ പ്രതിരോധിക്കാൻ പറ്റുവെന്നാണ് അഫ്ഗാനിസ്ഥാൻ നിലപാട്. പക്ഷെ അത്തരമൊരു നീക്കത്തിന് ഇനി അമേരിക്ക തയ്യാറല്ല. പൂർണ്ണമായ പിന്മാറ്റത്തിന് മുൻപ് അവിടെ താൽക്കാലിക സംവിധാനങ്ങൾ എന്തെങ്കിലും ഒരുക്കണമെന്നായിരുന്നു അമേരിക്കയുടെ ആലോചന. കഴിഞ്ഞ മൂന്നു നാലുവർഷമായി നടക്കുന്നതും അത്തരം സംവിധാനത്തിനുള്ള ശ്രമങ്ങളായിരുന്നു.എന്നാൽ അതിനു മുന്നെ അമേരിക്ക പിന്മാറുകയായിരുന്നു.അവർക്ക് ഇനിയും ജീവിതങ്ങൾ കളയാനില്ല എന്നതായിരുന്നു തീരുമാനത്തിന്റെ അടിസ്ഥാനം.

ഇന്ത്യയുടെ റോൾ എന്താകും?

അഫ്ഗാനിസ്ഥാൻ പുനരുദ്ധാരണത്തിൽ ഇന്ത്യക്ക് ചില റോളുകൾ ഉണ്ടായിരുന്നു. എന്നാൽ, സൈനിക പരമായി ഇന്ത്യക്കങ്ങിനെ പ്രധാന റോളോന്നുമില്ല. അവിടെ ചില റികൺസ്ട്രക്ഷൻ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയുണ്ടായിരുന്നു. ആശുപത്രികൾ, പാർലിമെന്റ് മന്ദിരമൊക്കെയായി ഒരു മൂന്നു മില്ല്യൺ ഡോളറിന്റെ പ്രവർത്തനങ്ങൾ അവിടെ നടത്തിയിരുന്നു. എന്നാൽ താലിബാൻ അധികാരത്തിൽ വരുന്നതോടെ ഇതൊക്കെയും തകർത്തുകളയുമെന്നായിരുന്നു പ്രഖ്യാപനം. ഡാം തകർത്ത് അതിന് അവർ തുടക്കമിടുകയും ചെയ്തു.

ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ഇപ്പോൾ താലിബാനെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല എന്നതിന് താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. ഇറാൻ അഫ്ഗാനിസ്ഥാനിൽ താൽപ്പര്യമുണ്ട്. പക്ഷെ അവരും പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ. അവരുടെ ലക്ഷ്യം നോർത്തേൺ അഫ്ഗാനിസ്ഥാനെ വിഭജിച്ചാൽ അവിടെ മുഴുവൻ ഷിയാ മുസ്ലിംങ്ങളാണ്. അത് ഇറാന് താൽപ്പര്യമുണ്ട്. പക്ഷെ ആരും ഓപ്പണായി പറയുന്നില്ല. ഇ സമയത്ത് സാമാധാന ശ്രമങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഇറാൻ അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കാനും രാജ്യത്തെ വിഭജിക്കാനും സാധ്യതയുണ്ട്. ഇപ്പോൾ റഷ്യയുടെ കാര്യമെടുക്കൂ, അവർ ഒരു കാലത്ത് നന്നായി താലിബാനെ എതിർത്തവരാണ്. പക്ഷെ ഇപ്പോൾ അവരും പരസ്യമായി ഒന്നും പറയുന്നില്ല. കോംപ്രമൈസ് എന്നാണ് എല്ലാവരും പറയുന്നത്. ഒരു തരത്തിൽ ഇ കോംപ്രമൈസ് എന്നുപറയുന്നത് താലിബാന് എതിരാണ്. കാരണം താലിബാനെ അനുകുലിക്കുന്നുണ്ടെങ്കിൽ കോംപ്രമൈസ് എന്തിന പറയുന്നത്.

അഫ്ഗാനിസ്ഥാനിൽ റഷ്യൻ താൽപ്പര്യമുണ്ടോ?

ഇല്ല...അവർ വരില്ല. താൽപ്പര്യമുണ്ടെങ്കിലും അവർ വരുമെന്ന് തോന്നുന്നില്ല. ഇറാൻ വരാൻ സാധ്യതയുണ്ട്. റഷ്യയും ചൈനയുമൊക്കെ ഇപ്പോൾ ഒന്നിച്ചല്ലേ അതുകൊണ്ട് അവർ വരാൻ ചാൻസില്ല. അവിടെ ആരാണോ ഭരിക്കുന്നത് അവരോട് സമവായത്തിൽ പോകാനെ റഷ്യ ശ്രമിക്കൂ. താലിബാൻ അധികാരത്തിൽ വന്നാൽ ഗുണം ലഭിക്കുക പാക്കിസ്ഥാൻ ചൈന എന്നിവർക്കായിരിക്കും. അങ്ങിനെ ഒരു അച്ചുതണ്ട് അതായത് ചൈന, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെയാവും. അതിനുപുറമെ ഒരു തീവ്ര താലിബാൻ ഭരണം വന്നാൽ ഇതേ ചൈനക്കും പാക്കിസ്ഥാനും വരെ വെല്ലുവിളിയാണെന്നതാണ് മറ്റൊരു വസ്തുത.

യുഎന്നിനെ സംബന്ധിച്ചിടത്തോളം ഒരു റോളും അഫ്ഗാനിസ്ഥാനിൽ ഇല്ലെന്ന് പറയേണ്ടി വരും. പിന്നെ ഇപ്പോൾ കാശ്മീർ വിഷയത്തിലൊക്കെ അഭിപ്രായം പറയാൻ താൽപ്പര്യമുണ്ടെന്ന് പല ആവർത്തി യുഎൻ പറഞ്ഞതാണ്. പക്ഷെ അങ്ങിനെ ഇടപെടണമെങ്കിൽ ഇരു രാജ്യങ്ങളും ആവശ്യപ്പെടണം. മാത്രമല്ല സെക്യൂരിറ്റി കൗൺസിലിന്റെ അനുമതിയും വേണം.

ഇന്ത്യക്ക് ഇത്രയും ഭീഷണി ഉണ്ടെന്നിരിക്കെ ഇന്ത്യയെ പിന്തുണയ്ക്കാൻ അമേരിക്ക തയ്യാറാകുമോ?

ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ എന്നല്ല മറിച്ച് അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ ശ്രമിക്കും.അതായത് അവിടെ താലിബാൻ ഉണ്ടാകാതിരിക്കുകയാണല്ലോ ഇന്ത്യയുടെ വിഷയം.അത് തന്നെയാണ് അമേരിക്കയുടെയും ലക്ഷ്യം.അപ്പോൾ അതിനുവേണ്ടി അവർ ഒരുപരിധിവരെ ശ്രമിക്കും. വലിയ മുതൽമുടക്കൊന്നും അതിനായി അവർ നടത്തില്ല.പക്ഷെ ചൈനക്കെതിരായി നമ്മളെ സപ്പോർട്ട് ചെയ്യും.

രണ്ട് തോണിയിൽ കാലുവെക്കുന്ന രീതിയാണല്ലോ പാക്കിസ്ഥാൻ അമേരിക്കയുടെയും ചൈനയുടെയും കാര്യത്തിൽ ചെയ്യുന്നത്. അങ്ങിനെ ഘടക വിരുദ്ധമായ നിലപാട് പാക്കിസ്ഥാൻ എടുക്കുവാണേൽ അത് അമേരിക്കയെ വെറുപ്പിക്കുന്നതിന് തുല്യമാവില്ലേ?

അതെ തീർച്ചയായും... ഘടകവിരുദ്ധമായ നിലപാടാണല്ലോ പാക്കിസ്ഥാൻ എന്നും എടുത്തിട്ടുള്ളത്.അമേരിക്കയിൽ നിന്ന് കാശു വാങ്ങി ബിൻലാദനെ സാഹയിച്ചത് അതിന് ഉദാഹരണമാണല്ലോ.അതാണല്ലോ ട്രംപ് പറഞ്ഞതും. എന്നാൽ ജോ ബൈഡൻ കുറച്ചുകൂടി സോഫ്റ്റാണ് പാക്കിസ്ഥാനോട്. ട്രംപിനെ പോലെയല്ല. താലിബാൻ ഭരണമാണ് വരുന്നതെങ്കിൽ പാക്കിസ്ഥാന്റെ കൈകളിൽ അയിരിക്കില്ലേയെന്ന തോന്നൽ ഉണ്ടാകാം. എന്നാൽ അങ്ങനയെല്ല കാര്യങ്ങൾ. കാരണം പാക്കിസ്ഥാനെ സംബന്ധിച്ച് അവർ പറയാറുണ്ട് ഞങ്ങൾക്ക് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനിമൊന്നും വെവേറെയല്ല , ഒന്നാണെന്ന്. അങ്ങിനെ വരുമ്പോൾ അവർക്ക് വലിയ താൽപ്പര്യമില്ലാത്ത ഒരു സ്ഥലത്തിന് വേണ്ടി അധികം ഇടപെടില്ല. താലിബാന് സഹായങ്ങൾ നൽകാനെ വഴിയുള്ളൂ.

താലിബാൻ തിരിച്ചുവരുന്നത് കാശ്മീർ ഉൾപ്പടെയുള്ള നമ്മുടെ പ്രദേശങ്ങൾക്ക് ഭീഷണിയാണ് എന്നു തന്നെ പറയേണ്ടി വരും. താലിബാൻ എന്നുപറയുന്നത് ജിഹാദ്ദീസ് അല്ലേ.. വിപ്ലവം ഉണ്ടാക്കുകയാണല്ലോ അവരുടെ ജോലി. അതുകൊണ്ട് തീർച്ചയായും ഭീഷണിയാണ്. ചിലപ്പോൾ കാശ്മീർ വിഭജനത്തിനുള്ള ശ്രമമൊക്കെ നടത്തി എന്നുവരും. താലിബാൻ വിഷയത്തിൽ നിലവിൽ മോദി മൗനം പാലിക്കുകയാണ്. വിദേശകാര്യമന്ത്രി ജയശങ്കർ മാത്രമാണ് സംസാരിക്കുന്നത്. അപ്പോൾ അതൊരു ദേശീയ പ്രശ്നമായി നമ്മൾ വളർത്തിക്കൊണ്ടു വരാതിരിക്കുക. മോദി ജയശങ്കറുമായൊക്കെ വിഷയം ചർച്ച ചെയ്യുന്നുണ്ടാവാം. പക്ഷെ ഇപ്പോൾ നേരിട്ട് പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടില്ല.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ഭാവി എന്തായിരിക്കും?

അദ്ദേഹത്തിന് അധിക കാലം ഭരണത്തിലിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. താലിബാന്റെ നേതൃത്വം തന്നെ ഭരണം ഏറ്റെടുക്കും.

കഴിഞ്ഞ ഇരുപത് വർഷത്തെ താലിബാൻ ഇതര ഗവൺമെന്റ് അഫ്ഗാൻ ജനതയെ കുറെയൊക്കെ വികസിപ്പിച്ചിട്ടുണ്ടാകുമല്ലോ. അപ്പോൾ വീണ്ടും അ പഴയ രീതികളിലേക്കുള്ള തിരിച്ചു പോക്ക് എങ്ങിനായിരിക്കും ജനങ്ങളെ ബാധിക്കുക?

നോക്കു... ഇതൊക്കെയും താലിബാൻ തിരിച്ചു പിടിക്കുന്നത് യുദ്ധം ചെയ്യാതെയാണ്.അതായത് രാജ്യത്തെ ജനങ്ങൾക്കിടയിൽ നിന്ന് തന്നെ താലിബാന് നല്ല പിന്തുണയുണ്ടെന്നർത്ഥം.അതുകൊണ്ട് തന്നെ ചില കഠിനമായ താലിബാൻ നിയനങ്ങളൊന്നും അവർക്ക് വിഷയമല്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP