Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്തോലിക്കാ സഭയുടെ അബദ്ധ വിശ്വാസങ്ങൾ

കത്തോലിക്കാ സഭയുടെ അബദ്ധ വിശ്വാസങ്ങൾ

പ്രൊഫ. പി.എൽ. ലൂക്കോസ്

ല്ലാ രാജ്യങ്ങളിലും ഓരോ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കത്തോലിക്കാ സഭ ഉത്തരോത്തരം വളരുകയല്ല, നാൾക്കുനാൾ ക്ഷയിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പുരോഹിതരുടെയും മതമേലദ്ധ്യക്ഷന്മാരുടെയും അവിഹിത നടപടികളും സാന്മാർഗ്ഗികമായ അധഃപതനവും ധനസമ്പാദന തൃഷ്ണയുമാണ് അപചയത്തിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനെല്ലാം പുറമേ, സഭ പ്രഘോഷിക്കുന്ന അന്തസ്സാരശൂന്യവും പരിഹാസ്യവുമായ ചില വിശ്വാസങ്ങളാണ് സാമാന്യബുദ്ധിയുള്ള മനുഷ്യരുടെ വിശ്വാസതീക്ഷ്ണത മന്ദീഭവിപ്പിക്കുന്നതെന്ന് പ്രൊഫ. പി.എൽ. ലൂക്കോസ് അഭിപ്രായപ്പെടുന്നു. ചപലമായ വിശ്വാസങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ നമ്മൾ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരാകുകയാണെന്ന് വാദിക്കുന്ന പ്രൊഫ. ലൂക്കോസ് നിരീശ്വരനല്ല, ഉറച്ച ദൈവവിശ്വാസിയാണ്. ഏഴു പതിറ്റാണ്ടുകളിലധികം നീണ്ടുനിന്ന പഠനത്തിലൂടെയും മനനത്തിലൂടെയും യഥാർത്ഥ ദൈവവിശ്വാസം എന്തായിരിക്കണമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടായിരിക്കണം കത്തോലിക്കാ സഭയുടെ അബദ്ധവിശ്വാസങ്ങളെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാൻ അദ്ദേഹം ധൈര്യപ്പെ ത്. വിദ്യാഭ്യാസവും ശാസ്ത്രീയാവബാധവും വളരെ കമ്മിയായിരുന്ന പഴയകാലത്ത് വിദ്യാവിഹീനരായിരുന്ന മനുഷ്യർ സർാളഹനാ സ്വാഗതം ചെയ്ത വിശ്വാസങ്ങളെല്ലാം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്നവർ കണ്ണടച്ചു വിഴുങ്ങുകയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മതവിശ്വാസം ആദ്യന്തം ശാസ്ത്രീയമായിരിക്കണമെന്ന് വാദിക്കുന്നില്ല. എന്നാൽ സാമാന്യബുദ്ധിയുള്ളവർ പീരവിഡ്ഢിത്തമായി പരിഗണിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ സഭ ആവശ്യപ്പെടരുത്.

റോമിലെ കർദ്ദിനാൾമാരുടെയും മെത്രാന്മാരുടെയും പ്രത്യേക സമിതി ജോ പോൾ രണ്ടാമൻ മാർപാപ്പായും അനുശാസന പ്രകാരം തയ്യാറാക്കിയ ''കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം'' (Catechism of the Catholic Church) ആധികാരികമായി കല്പിക്കുന്നത് ഉത്ഭവപാപം കത്തോലിക്കാസഭയുടെ കാതലായ വിശ്വാസസത്യമാണെന്നാണ്. ഉത്ഭവപാപത്തെപ്പറ്റിയുള്ള വെളിപാടു തിരുത്താൻ ശ്രമിക്കുന്നത് ക്രിസ്തു രഹസ്യത്തെ വികലമാക്കുമെന്ന് മുന്നറിയിപ്പു നൽകുന്നു! മനുഷ്യർ ഇന്നത്തെ രൂപത്തിൽ ഭൂമിയിൽ വ്യാപരിക്കാൻ തുടങ്ങിയിട്ട് ഇരുപതു ലക്ഷത്തിലധികം വർഷങ്ങളായി. അപ്പോൾ, മനുഷ്യരുടെ ആദ്യത്തെ മാതാപിതാക്കൾ ചെയ്ത ഏതോ പാപത്തിന്റെ കളങ്കം 20 ലക്ഷം വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യരിൽ അവശേഷിക്കുന്നുണ്ടെന്ന് പഠിപ്പിക്കുന്നത് തികഠങ ഭ്രാന്താണെന്ന് പ്രൊഫ. ലൂക്കോസ് വാദിക്കുന്നു. ദൈവം കരുണാമയനും ദയാനിധിയുമാണെന്നുള്ള വിശ്വാസത്തിനു കടകവിരുദ്ധമല്ലേ ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനം? പുത്രൻ പിതാവിന്റെ തിന്മകൾക്കുവേണ്ടിയോ, പിതാവ് പുത്രന്റെ തിന്മകൾക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ലെന്ന് എസക്കിയേൽ പ്രവാചകൻ പറഞ്ഞിട്ടുള്ളത് സഭ പരിഗണിച്ചില്ല! സെയിന്റ ് അഗസ്റ്റിന്റെ കാലം മുതൽ കഴുതകളായ വിശ്വാസികളെല്ലാം ആദത്തിന്റെയും ഹായുടെയും പാപത്തിന്റെ ശിക്ഷ അനുഭവിക്കുന്നു! മദ്ധ്യയുഗങ്ങളിൽ അഞ്ചും ആറും വെപ്പാട്ടിമാരുണ്ടായി രുന്ന മാർപാപ്പമാരുടെയും, ജാരസന്തതിയെ തന്റെ പിൻഗാമിയായി വാഴിച്ച മാർപാപ്പായുടെയും ഫ്രാങ്കോ റോബിന്മാരുടെയും പാപഭാരംകൂടി കത്തോലിക്കരായ കഴുതകൾ വഹിക്കേണ്ടതല്ലേ?

യഹൂദരുടെ ദൈവമായ യഹോവയാണ് കത്തോലിക്കർ വിശ്വസിക്കുന്ന ദൈവ പിതാവ് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം! യഹോവാ മോശയ്ക്ക് പ്രത്യക്ഷപ്പെ ത് മുൾപ്പടർപ്പിൽ കത്തിജ്വലിച്ച അഗ്നിയുടെ രൂപത്തിലാണ്. കോട്ടും സ്യൂട്ടും ബൂട്ട്സും ധരിച്ചല്ല. ശരീരസംബന്ധമായ യാതൊരു വിശേഷണവും ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കരുതെന്നാണ് യൂദന്മാരുടെ നിയമം. എന്നാൽ മുൻപു സൂചിപ്പിച്ച കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അനുശാസിക്കുന്നത് ഉത്ഭവത്തിൽതന്നെ പരസ്പരം വ്യതിരിക്തരായ മൂന്നാളുകളാണ് ത്രിത്വമായ ദൈവം എന്നാണ്! ദൈവം ഏകനാണെന്ന് യേശുക്രിസ്തുവും സുവിശേഷകന്മാരും യാക്കോബ് ശ്ലീഹായും പൗലോസ് ശ്ലീഹായും ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് സഭ അംഗീകരിക്കുന്നില്ല! രണ്ടു നൂറ്റാണ്ടുകാലം ഏകദൈവത്തിൽ വിശ്വസിച്ചിരുന്ന സഭ ദൈവത്തെ ത്രിത്വമാക്കി മാറ്റി! പ്രപഞ്ചമൊ ാകെ സാന്നിദ്ധ്യമുള്ള അദൃശ്യശക്തിയായ രൂപരഹിതനായ ദൈവം എങ്ങനെയാണ് മൂന്നാളുകളായി വേർതിരിക്കപ്പെടുന്നതെന്ന് സഭ വ്യക്തമാക്കുന്നില്ല. കൈകാലുകളും തലയുമുള്ള ബലിഷ്ഠ ശരീരം ദൈവത്തിനുണ്ടെന്ന് സഭ പ്രഘോഷിക്കുന്നതുകൊണ്ടാണല്ലോ യേശുവിന്റെ അമ്മയെ ശരീരത്തോടുകൂടി മാലാഖമാർ സ്വർഗ്ഗത്തിലേക്ക് സംവഹിച്ചു എന്നു സഭ പഠിപ്പിക്കുന്നത്! ആ സ്വർഗ്ഗം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നറിയാൻ വിശ്വാസികൾ തത്രപ്പെടുന്നില്ല.

ഇസ്രയേൽക്കാരല്ലാത്ത ജനസമൂഹങ്ങളെയെല്ലാം കൊന്നൊടുക്കാനും അവരുടെ സ്വത്തുവകകൾ കൊള്ളയടിക്കാനും അവരുടെ കന്യകമാരെയെല്ലാം വെപ്പാട്ടികളാക്കാനും നിരന്തരമായി ആഹ്വാനം ചെയ്തിരുന്ന യഹോവയെ ദൈവപിതാവായി സഭ അംഗീകരിച്ചു! കടുവായെയും കുഠങാടിനെയും ഒരുമിച്ചൊരു കൂട്ടിലടയ്ക്കുന്നതുപോലെ, യേശുക്രിസ്തുവിനെ യഹോവായോടു കൂട്ടിക്കെട്ടിയാണ് ഒട്ടുമാവുപോലുള്ള ത്രിത്വത്തെ സഭ സൃഷ്ടിച്ചത്! മദ്ധ്യയുഗങ്ങളിൽ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും അനേകലക്ഷം യഹൂദന്മാരെ സഭതന്നെ കശാപ്പുചെയ്ത തും, ഹിറ്റ്‌ലർ 60 ലക്ഷം യൂദന്മാരെ കൂ ക്കൊല ചെയ്തപ്പോൾ മൗനസമ്മതം നൽകി സഭ നിശ്ശബ്ദത പാലിച്ചതും യഹോവായെ സ്വന്തമാക്കാൻ വേണ്ടിയായി രുന്നില്ലേ എന്നാണ് ഗ്രന്ഥകാരന്റെ സംശയം!

മാർത്തോമ്മാശ്ലീഹാ കേരളത്തിൽ വന്നതിനുള്ള യാതൊരു തെളിവും ഇന്നു വരെ സഭാചരിത്രകാരന്മാർ കണ്ടെത്തിയി ില്ല. വിശ്വസിക്കാവുന്ന തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ടാണ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പായും കർദ്ദിനാൾ വിതയത്തിലും തോമ്മാശ്ലീഹാ കേരളത്തിൽ വന്നി േയില്ല എന്നു പ്രഖ്യാപിച്ചത്. റോമാ സാമ്രാജ്യത്തിലും അയൽരാജ്യങ്ങളിലും കൊടിയ കുറ്റവാളികളെ തൂക്കിക്കൊല്ലാൻ ഉപയോഗിച്ച തൂക്കുമരമായിരുന്നു കുരിശ്. അതുകൊണ്ട് അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശ് നിർമ്മിക്കാനോ വണങ്ങാനോ ലോകത്തിൽ ഒരിടത്തും ക്രൈസ്തവർ അഞ്ചാം നൂറ്റാണ്ടുവരെ തയ്യാറായില്ല എന്നത് അനിഷേധ്യമായ ചരിത്രസത്യമാണ്. എന്നിട്ടും തോമാശ്ലീഹാ കേരളത്തിൽ വന്നപ്പോൾ നിർമ്മിച്ച കുരിശാണ് എന്ന് വാദിച്ചുകൊണ്ട് പൗത്തിൽ മെത്രാനും കൂ ാളികളും കൂടി ചങ്ങനാശ്ശേരി അതിരൂപതയിലെ ദേവാലയങ്ങളിലെല്ലാം മാർത്തോമ്മാക്കുരിശു പ്രതിഷ്ഠിക്കാനും ശതകോടികൾ മുടക്കി പുരാതന ദേവാലയങ്ങളെല്ലാം പൊളിച്ചുപണിയാനും നടത്തിയ ശ്രമങ്ങളെ ഗ്രന്ഥകാരൻ രൂക്ഷമായി അപലപിച്ചിട്ടുണ്ട്. മാർത്തോമ്മാക്കുരിശും മാനിക്കേയൻ സഭക്കാരുടെ കുരിശും ഒന്നുതന്നെയാണെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കിയി ുണ്ട്.

യേശുക്രിസ്തുവിന്റെ കാലത്ത് യഹൂദസമുദായത്തിൽ ദൃശ്യമായിരുന്ന കാപട്യത്തിനും അധർമ്മങ്ങൾക്കുമെതിരെ ചാട്ടവാർ പ്രയോഗിച്ചതുകൊണ്ടാണ് യേശുകുരിശിൽ തൂങ്ങേണ്ടിവന്നത്. ഫ്രാങ്കോ റോബിന്മാരുടെ കാമകേളികൾ നാടാകെ ചർച്ച ചെയ്യുകയും കോടതികളിലെത്തുകയും ചെയ്തപ്പോൾ ആ കശ്മലന്മാരെ അപലപിച്ച് ഒരു വാക്കുപോലും ഉരിയാടാതിരുന്ന മെത്രാന്മാർക്കെതിരെയും അതിശക്തമായ വിമർശനം ഈ ഗ്രന്ഥത്തിൽ വായിക്കാം. തെറ്റു ചെയ്യുന്നതു മാത്രമല്ല, നിർഹിക്കേണ്ട കടമ നിർഹിക്കാതിരിക്കുന്നതും ഗുരുതരമായ അപരാധമാണെന്ന് ''It's a sin not to get angry with a sin'' എന്ന ലേഖനത്തിൽ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

പൂനാ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് വിരമിച്ച വിഖ്യാത പളശിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഫാ. സുഭാഷ് ആനന്ദ് അഭിപ്രായപ്പെട്ടതുപോലെ, അന്തസ്സാരശൂന്യമായ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ യേശു ആവശ്യപ്പെട്ടിട്ടില്ല. സത്യത്തിലും നീതിയിലും പരസ്‌നേഹത്തിലും അടിയുറച്ചു ജീവിക്കുന്ന മനുഷ്യരെ രൂപപ്പെടുത്താനാണ് കത്തോലിക്കാ സഭ ശ്രമിക്കേണ്ടത്. അതാണ് ക്രിസ്തു കാണിച്ചുതന്ന മാർഗ്ഗം.

യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും അത്യാവശ്യമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ''കത്തോലിക്കാസഭയുടെ അബദ്ധവിശ്വാസങ്ങൾ.'' മാർപ്പാപ്പമാരും മെത്രാന്മാരും പ്രചരിപ്പിക്കുന്ന അബദ്ധങ്ങളല്ലാ, ക്രിസ്തു പഠിപ്പിച്ച പ്രബോധനങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം തൃശൂരിലും കൊച്ചിയിലും കോട്ടയത്തും കോഴിക്കോട്ടുമുള്ള കോസ്‌മോ ബുക്‌സ് വിതരണം ചെയ്യുന്നു. ഓൺലൈനായി ആമസോണിലും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP