Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏർവാടി ഉറൂസിന് കൊടി കയറി

ഏർവാടി ഉറൂസിന് കൊടി കയറി

രാമനാഥപുരം : പ്രവാചക സ്‌നേഹത്തിന്റെ മഹിത സന്ദേശവുമായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെത്തി ജന മനസ്സുകളിൽ സമാധാനത്തിന്റെ ശാന്തി ദൂത് പകർന്നു നൽകിയ പ്രമുഖ സൂഫീ വര്യൻ സയ്യിദ് ഇബ്രാഹിം ബാദുഷ (റ ) തങ്ങളുടെ 845 - മത് ഉറൂസ് മുബാറക്കിന് ഏർവാടി ദർഗാ ശരീഫിൽ കൊടി ഉയർന്നു .

തക്‌ബീർ ധ്വനികളും പ്രാർത്ഥനാ മന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ , പ്രമുഖ സൂഫീ ശ്രേഷ്ഠൻ സുൽത്താനുൽ ആരിഫീൻ ശൈഖ് അഹമ്മദ് കബീർ സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റൽ ചടങ്ങിന് ജനായിരങ്ങൾ സാക്ഷ്യം വഹിച്ചു . മത സൗഹാർദ്ദത്തിന്റെ പറുദീസയായ ഏർവാടി ദർഗാ ശരീഫിലേക്ക് ജാതി മത ഭേദമന്യേ ദിനം പ്രതി പതിനായിരങ്ങൾ ആണ് ഇനിയുള്ള 20 ദിനങ്ങളിൽ ഒഴുകിയെത്തുക . കേരളത്തിൽ നിന്നാണ് സാധാരയായി ഏറ്റവും കൂടുതൽ വിശ്വാസികൾ ഉറൂസിന് എത്തിച്ചേരുന്നത്. ഖുർആൻ പാരായണം, പ്രകീർത്തന സദസ്സ്, അന്നദാനം , ചന്ദനക്കുട ഘോഷയാത്ര, ജീവ കാരുണ്യ പ്രവർത്തനങ്ങൾ , സൗഹാർദ്ദ സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ വരും ദിനങ്ങളിൽ നടക്കും .

ഉറൂസ് പ്രമാണിച്ച് തമിഴ്‌നാട് സർക്കാർ അതി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും , റോഡ് റയിൽ മാർഗം കൂടുതൽ യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ഏർവാടിയിലും പരിസരത്തും ശുദ്ധ ജല ക്ഷാമം ഇല്ലാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട് . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP