Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാമിനേക്കുറിച്ചുള്ള ആൽബം 'കനവ് ' പുറത്തിറങ്ങി

കലാമിനേക്കുറിച്ചുള്ള ആൽബം 'കനവ് ' പുറത്തിറങ്ങി

ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള ഓഡിയോ ആൽബം 'കനവ്' ചെന്നൈയിൽ ഇന്നലെ പ്രകാശനം ചെയ്തു. കലാമിന്റെ ജീവിതകഥ അഞ്ചു മിനിറ്റു ദൈർഘ്യമുള്ള പാട്ടിലൂടെയാണ് ആവിഷകരിച്ചിരിക്കുന്നത്.

ക്രിയേറ്റീവ് വേവ്‌സ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന ആൽബത്തിനു സംഗീതം നല്കിയിരിക്കുന്നതു ഡേവിഡ് ക്ലിന്റനാണ്. വരികളും ആലാപനവും സെങ്കതിർവനാണ് നിർവഹിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖൻ വി.ജി. സന്തോഷം ആൽബം പ്രകാശനംചെയ്തു.

എ.പി.ജെ എം.ജി.ഷെയ്ക്ക് ദാവൂദും സാമൂഹിക പ്രവർത്തകൻ കെ.അബ്ദുൾ ഘാനിയും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണെ്ടന്നും ഈ ആൽബം യുവാക്കളുടെ ചിന്തകളെ ഉദ്ദീപിക്കുമെന്നും ഷെയ്ക്ക് ദാവൂദ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP