Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. ശിഹാൻ അഹമ്മദിന് അബ്രഹാം ലിങ്കൺ പുരസ്‌കാരം

ഡോ. ശിഹാൻ അഹമ്മദിന് അബ്രഹാം ലിങ്കൺ പുരസ്‌കാരം

ചെന്നൈ : കരാട്ടേ പരിശീലന രംഗത്തും വിദ്യാർത്ഥികളുടെ കായികവും, ശാരീരികവും, മാനസികവുമായ വളർച്ചാ വികാസ പരിശീലന പരിപാടികളിലും ശ്രദ്ധേയനായ ഡോ. ശിഹാൻ അഹമ്മദിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കൺ പുരസ്‌കാരം. ചെന്നെയിലെ ലി മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മദ്രാസ് ഹൈക്കോർട്ട്് ജസ്റ്റിസ്റ്റ് കുലശേഖരൻ, യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ ഗ്ലോബൽ പ്രസിഡണ്ട് ഡോ. സെൽവിൻ കുമാർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെ കാലം യു.എ.ഇയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും സാമൂഹ്യ തിന്മമകൾക്കെതിരെ പോരാടാൻ സജ്ജമാക്കുകയും ചെയ്യുന്ന ഡോ. ശിഹാൻ അഹമ്മദിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും ഈ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിൽ യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന് അതിയായ സന്തോഷമുണ്ടെന്നും അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച ഡോ. സെൽവിൻകുമാർ പറഞ്ഞു.

വിദേശത്തും സ്വദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഡോ. ശിഹാൻ അഹമ്മദ് പുകവലി, മദ്യം, ലഹരി എന്നിവക്കെതിരെ 462ാളം പ്രത്യേക പരിപാടികൾ, 166ാളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ ആരോഗ്യ ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. ശിഹാന്റെ നേതൃത്വത്തിലുള്ള ഒയാസിസ് കരാട്ടേ ഇന്റർനാഷണൽ സ്‌ക്കൂളിൽ 30 രാജ്യങ്ങളിൽ നിന്നായി 1000ാളം വിദ്യാർത്ഥികൾ കരാട്ടേ അഭ്യസിക്കുന്നുണ്ട്. 4 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനം കരാട്ടേ പഠനത്തിന് പുറമേ വ്യക്തിത്വ വികാസം, ചിത്ര രചന, ക്വിസ്, വിന്റർ ക്യാമ്പുകൾ, സമ്മർ ക്യാമ്പുകൾ, ചെസ്സ് എന്നിവ സംഘടിപ്പിക്കാറുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് സ്ഥാപിച്ച ഒയാസിസ് ലൈബ്രറിയിൽ 1000ാംളം ഇംഗ്ലീഷ് പുസ്തങ്ങളും 500ാളം മലയാളം പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ ആദ്യമായി ഐ.എസ്.ഒ ലഭിക്കുന്ന കരാട്ടേ സ്ഥാപനവും ഒയാസിസ് ഇന്റർനാഷണലാണ്.

2018ൽ ശൈഖ് സായിദ് അവാർഡ്, തായ്ലന്റ്ിൽ നിന്നും ലഭിച്ച ലൈഫ് അച്ചീവ്മെൻ് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വേൾഡ് കരാട്ടേ ഫെഡറേഷൻ മെമ്പർ, ഏഷ്യൻ റെഫറി, ഒയാസിസ് കരാട്ടേ ഹെൽത്ത് സ്‌ക്കൂൾ ഇന്റർനാഷണൽ ഫൗണ്ടർ ആൻഡ് ചെയർമാൻ, ഒയാസിസ് കരാട്ടേ ടെക്നിക്കൽ ഡയറക്ടർ & എക്സാമിനർ, ഒയാസിസ് ചിൽഡ്രന്റ്സ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ശിഹാൻ അഹമ്മദാണ് കരാട്ടേയിൽ ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP