Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തിൽ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തിൽ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവംചെന്നൈ കേരള സമാജത്തിൽമലയാളം സർവകലാശാല വി സി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കവിമുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായിരു ന്നു.

വിവിധ മലയാളി സംഘടന ഭാരവാഹികളായ എം. ശിവദാസൻപിള്ള, കെ.വി.നായർ,പി .കെ.ബാലകൃഷ്ണൻ, ഡോ.സി.കെ.രവി, ടി.അനന്തൻ, നവോദയ സുരേഷ് ബാബു, കുമ്പളങ്ങാട്ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ പി.കെ.എൻ പണിക്കർ സ്വാഗതവും ജനറൽ കൺവീനർഡോ.എംപി.ദാമോദരൻ നന്ദിയും പറഞ്ഞു. ശേഷം ചെന്നൈ സൗഹൃദ വേദി ഒരുക്കിയതിരുവാതിര, മൈം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.

തുടർന്ന് നടന്ന കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ചെന്നൈ കവിസംഗമം പ്രസിഡന്റ് സേതു എം.നായർ കരിപ്പോൾ അധ്യക്ഷത വഹിച്ചു. ഡോ.ബിജുബാലകൃഷ്ണൻ, പി.കെ.എൻ.പണിക്കർ, ഗ്രേസ് നെൽസൺ എന്നിവർ കവിതകളാലപിച്ചു.ഇന്ന് (തിങ്കളാഴ്ച) ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ എന്ന വിഷയത്തിൽനടക്കുന്ന സെമിനാറിൽ ഡോ.സുനിൽ പി.ഇളയിടം, പ്രൊഫ.വി.കാർത്തികേയൻ നായർ എന്നിവർപ്രഭാഷണം നടത്തും. ജുലൈ 8 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽരാത്രി 8.30 വരെയാണ് പുസ്തകോത്സവം. മികച്ച വൈജ്ഞാനിക പുസ്തകങ്ങൾ വിലക്കിഴിവിൽസ്വന്തമാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP