Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജം ഓണം ആഘോഷിച്ചു

ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജം ഓണം ആഘോഷിച്ചു

ഗുവഹാട്ടി: ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 21 ന് ഗുവഹാട്ടിയിലെ ജില്ലാ ലൈബ്രററി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിച്ചു. ഗുവാഹട്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. ശ്രീധർ റാവു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ബേബി ദേവസ്സി ചിട്ടപ്പെടുത്തിയ തിരുവാതിര, ഗുവഹാട്ടി ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ ഭരതനാട്യം, ഭാരത സർക്കാരിന്റെ നൃത്ത നാടക വിഭാഗത്തിന്റെ ബിഹു ഡാൻസ്, മണിപ്പൂരി ഡാൻസ്, ഒറിയ ഡാൻസ് എന്നിവ പരിപാടികൾക്ക് മാറ്റു കൂട്ടി. പരിപാടിയോടനുബന്ധിച്ച് വർണ്ണശബളമായ സുവനീറും പുറത്തിറക്കി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്ത പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. സമാജം പ്രസിഡന്റ് വി.കെ ശിവശങ്കരൻ സ്വാഗതവും സെക്രട്ടറി എ.ബി രാജൻ നന്ദിയും പറഞ്ഞു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP