Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുമ്പിൽ എ.ഐ.യു.റ്റി.യു.സി പ്രതിഷേധ ധർണ്ണ നടത്തും

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: കോവിഡിന്റെ മറയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂൺ 10 ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസ്സുകൾക്ക് മുമ്പിൽ ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.റ്റി.യു.സി) പ്രതിഷേധ ധർണ്ണ നടത്തുമെന്ന് എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എൻ.ആർ. മോഹൻ കുമാർ അറിയിച്ചു.

പ്രവൃത്തി സമയം 12 മണിക്കൂറാക്കാനും തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യാനുമുള്ള നടപടികൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കുടിയേറ്റ തൊഴിലാളികൾക്ക് അടിയന്തിരമായി സുരക്ഷിതമായ സൗജന്യ യാത്രയും, മതിയായ റേഷനും, പ്രതിമാസം 8000 രൂപയും നൽകുക. തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്.

തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്ങാച്ചിറ പാസ്സ്‌പോർട്ട് സേവ കേന്ദ്ര ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ ജില്ലാ സെകട്ടറി കെ.എസ്. ഹരികുമാറും മുളന്തുരുത്തിയിൽ ജില്ലാ സെകട്ടേറിയറ്റ് അംഗങ്ങളായ സി.കെ.ശിവദാസനും, ആമ്പല്ലൂരിൽ കെ.ഒ. സുധീറും പിറവത്ത് സി.എൻ മുകുന്ദനും സിറ്റിയിൽ ജില്ലാ പ്രസിഡന്റ് പി.എം. ദിനേശനും ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP