Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും പുതുമകളുമായി സൂം; പുതിയതായി അപ്ഡേറ്റ് ചെയ്തത് 100ഓളം പുതിയ ഫീച്ചറുകൾ

സ്വന്തം ലേഖകൻ

കൊച്ചി- കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വർദ്ധനവു മുൻനിർത്തി കൂടുതൽ സുരക്ഷ സംവിധാനങ്ങൾ സൂം വീഡിയോ കോൺഫറൻസ് ആപ്പ് ഏർപ്പെടുത്തി. സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലിൽ കമ്പനി 90 ദിവസത്തെ ഒരു പ്രോഗ്രാം കമ്പനി തുടങ്ങിയിരുന്നു.

സൂം 5.0 അടക്കമുള്ള 100ഓളം പുതിയ ഫീച്ചറുകളാണ് സൂം പുതിയതായി അപ്ഡേറ്റ് ചെയ്തത്. സൂം പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന ഒരു സംഘം പ്രവർത്തിച്ചിരുന്നു. മാറ്റങ്ങളുടെ ഭാഗമായി കമ്പനിയുടെ ഉപാധികളും നിബന്ധനകളും കൂടുതൽ സുതാര്യമാക്കിയിട്ടുണ്ട്. സൈബർ ലോകത്തെ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്ന ബഗ് ബൗണ്ടി കൈകാര്യം ചെയ്യുന്നതിനായി പുതിയ ഒരു മേധാവിയെയും കൂടാതെ ആപ്പ്സെക് എഞ്ചിനീയർമാരെയും നിയമിച്ചു. അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ സെക്യൂരിറ്റി എഞ്ചിനീയർമാരെ ഉടൻ നിയമിക്കുമെന്നു സൂം സിഇഓ എറിക് യുവാൻ പറഞ്ഞു.

സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകളിൽ നിന്നുള്ള 36 മുൻനിര ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാർ (സിഐഎസ്ഓ) അടങ്ങുന്ന ഒരു സിഐഎസ്ഓ കൗൺസിൽ സൂം ആരംഭിച്ചു. സെക്യൂരിറ്റി ടെസ്റ്റിങ് നടത്തുന്ന മികച്ച കമ്പനികളുമായി കൂടിച്ചേർന്ന് സൂം ആപ്പിന്റെ വൈറ്റ് ബോക്സ് പെനട്രേഷൻ ടെസ്റ്റുകളും ഇതിനകം കമ്പനി നടത്തി. ഉപഭോക്താക്കൾക്ക് അപ്ഡേറ്റുകൾ നൽകുന്നതിനായി ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ ബുധനാഴ്ചകളിലും വിദഗ്്ധരടങ്ങുന്ന വെബിനാർ നടത്തിയിരുന്നു. ജൂലൈ 15 വരെ ഇത് തുടരും പിന്നീടിത് പ്രതിമാസ രീതിയിലാക്കുമെന്നും എറിക് യുവാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP