Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി.എ സ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കൽ:യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

പി.എ സ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കൽ:യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്ത പുരം: സംസ്ഥാന സർക്കാർ റദ്ദാക്കാൻ പോകുന്ന 160-ലധികംറാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകി ഉടൻ നിയമനം നടത്ത ണമെ ന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേ റിയറ്റ് മാർച്ചിൽ സംഘർഘം.പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ അരമണിക്കൂറോളം സംഘർഷമുണ്ടായി. യുവമോർച്ച പ്രവർത്തകർക്കു നേരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കിപ്രയോഗിച്ചു.

തുടർന്ന് എം.ജി. റോഡ് യുവമോർച്ച പ്രവർത്തകർ ഉപരോ ധിച്ചു. ഉപരോധം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആർ.എ സ്.രാജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ യുവജ നദ്രോഹ നടപടികളുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും കേരളത്തിൽ അപ്രഖ്യാപിത നിയമനനിരോധനമാണ് നിലനിൽക്കുന്നതെന്നും രാജീവ് ആരോപിച്ചു.

നേഴ്സ്സുമാ രുടെ ഡി.എ ച്ച്.എ സ്., ഡി.എം. ഒ. എന്നീ റാങ്ക് ലിസ്റ്റുകൾനിൽക്കുമ്പോൾ 7 ദിവസ മായി നിരാഹാരം അനുഷ്ഠിക്കുന്ന നെഴ്‌സുമാരുടെ സമരത്തിനോട് സർക്കാർ കാട്ടുന്നത് വെല്ലുവിളിയാണ്. റാങ്ക്‌ലിസ്റ്റ് റദ്ദാക്കു വാനുള്ള തീരുമാനം പിൻവലി ക്കാത്ത പക്ഷം റാങ്ക് ഹോൾഡേഴ്‌സുമായി ചേർന്നുകൊണ്ട് സമാനതകളി ല്ലാത്ത യുവജന പ്രക്ഷോഭ ത്തിന് നേതൃത്വം നൽകുമെന്നും പറഞ്ഞു. പിൻവാതിൽ നിയമ നങ്ങൾ അവസാ നിപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഇടംനേടിയ മുഴുവൻപേർക്കും ഉടൻ നിയമനം നൽകണ മെന്നും ആവശ്യ പ്പെട്ടു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ.ആർ. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ചസംസ്ഥാന ട്രഷറർ ആർ.എ സ്. സമ്പത്ത്, സംസ്ഥാന സമിതി അംഗങ്ങ ളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, രാകേന്ദു, അശ്വതി, ജില്ലാ ജനറൽസെക്രട്ട റിമാ രായ സി.എ സ്. ചന്ദ്രകി രൺ, പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപ ത്തുനിന്നും ആരംഭിച്ച മാർച്ചിന് ജില്ലാഭാരവാ ഹിക ളായ ബി.ജി. വിഷ്ണു, എം.എ. ഉണ്ണിക ണ്ണൻ, പ്രശാന്ത്,അഞ്ജു പത്മകു മാർ, വിഷ്ണുദേ വ്, നന്ദു എസ്. നായർ എന്നിവർ നേതൃത്വംനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP