Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതിയ ഡിജിറ്റൽ സേവനങ്ങളിലൂടെ യെസ് ബാങ്കിന്റെ നിക്ഷേപത്തിൽ വർധനവ്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗൺ കാലത്ത് തങ്ങൾ അവതരിപ്പിച്ച ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾ ഏറെ സ്വാഗതം ചെയ്തതായും നിക്ഷേപങ്ങൾ വളർത്താൻ സഹായിച്ചതായും യെസ് ബാങ്കിന്റെ റീട്ടെയിൽ ബാങ്കിങ് വിഭാഗം ആഗോള മേധാവി രാജൻ പെന്റൽ ചൂണ്ടിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പിന്തുണ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പേഴ്‌സണൽ ലോണുകളും ഡിജിറ്റൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കലുമാണ് ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണകരമായത്. സ്ഥിര നിക്ഷേപങ്ങളുടെ ഈടിന്മേൽ സെക്കന്റുകൾക്കുള്ളിൽ വായ്പ നൽകുന്ന പദ്ധതിയും സെൽഫ് സർവീസ് പോർട്ടലും ഡിജിറ്റൽ രംഗത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതികളായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്കു ഗുണകരമായ സുരക്ഷിതവും അതേ സമയം ലളിതവുമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതു തുടരുമെന്നും രാജൻ പെന്റൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP