Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎം കെയേഴ്സ് ഫണ്ടിന്റെ കളക്ഷൻ ബാങ്കിങ് പങ്കാളിയായി യെസ് ബാങ്ക്; ഇനി ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിലൂടെ പണമടക്കാം

സ്വന്തം ലേഖകൻ

കൊച്ചി: പിഎം കെയേഴ്സ് ഫണ്ടിലേക്ക് യെസ് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിലൂടെ പണമടക്കാം. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലൂടെ ഐഎംപിഎസ്. ആർടിജിഎസ്, നെഫ്റ്റ് തുടങ്ങിയവയിലൂടെ സംഭാവനകൾ നൽകാം. കോവിഡ് 19-ന് എതിരായ പോരാട്ടത്തിനു വേണ്ടി ബാങ്ക് ജീവനക്കാരും ഫണ്ടിലേക്ക് സ്വമേധയാ സംഭാവനകൾ നൽകും. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ റിവാർഡ് പോയിന്റുകൾ പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നൽകാനും സാധിക്കും. 250 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെ റിവാർഡ് പോയിന്റുകൾ സംഭാവന ചെയ്യാം. ഇങ്ങനെ നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവു സർട്ടിഫിക്കറ്റുകൾ ലഭിക്കില്ല.

യെസ് ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ചു പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവന നൽകാനുള്ള വിശദ വിവരങ്ങൾ -
അക്കൗണ്ട് നമ്പർ: 000394600001910, ഐഎഫ്എസ് കോഡ്: വൈഇഎസ്ബി0000003

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP