Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന ഓൺലൈൻ കലോത്സവം പ്രശസ്ത പിന്നണി ഗായകൻ എം.ജി.ർ ഉത്ഘാടനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന ഓൺലൈൻ കലോത്സവം പ്രശസ്ത പിന്നണി ഗായകൻ എം.ജി.ർ ഉത്ഘാടനം ചെയ്തു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉത്ഘാടനം പ്രശസ്ത പിന്നണി ഗായകൻ എം. ജി. ർ സൂം മീറ്റിംങ്ങിലൂടെ നിർവ്വഹിച്ചു. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് വേൾഡ് മലയാളി കൗൺസിലിന്റെ യുവതലമുറ സംഘടിപ്പിക്കുന്ന ഈ ഓൺ ലൈൻ കലോത്സവം തീർച്ചയായും ഈ കോവിഡ് കാലഘട്ടത്തിൽ യുവാക്കളുടെ പ്രതിഭ കണ്ടെത്തുവാൻ അനുയോജ്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 12 മുതൽ നവംബർ 1 വരെ 48 ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കം ' WMC ONEFEST' ന് തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിന്റെ ഓഫീസിൽ രാഷ്ട്രദീപിക ചെയർമാൻ ഫ്രാൻസിസ് ക്ലീറ്റസ്, ജീവൻ സാറ്റലൈറ്റ് എം.ഢി. ബേബി മാത്യൂ സോമതീരം, ഡബ്ല്യു എം സി ഇന്ത്യ റീജിയൺ പ്രസിഡന്റ് ഷാജി മാത്യൂ,, അമേരിക്ക റീജിയൺ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ, മുൻ ഗ്ലോബൽ ചെയർപേഴ്‌സൺ സുനന്ദകുമാരി, ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് സാം ജോസഫ്, ട്രാവൻകൂർ പ്രോവിൻസ് അംഗങ്ങൾ, തിരുവനന്തപുരം ചാപ്റ്റർ അംഗങ്ങൾ, എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.

തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ.എ.വി.അനൂപ് ചെന്നൈയിൽനിന്നും രജിസ്‌ട്രേഷൻ ഉത്ഘാടനം ചെയ്തു. സൂം മീറ്റിംങ്ങിലൂടെ വിവിധ കലാപരിപാടികളോടെ നടത്തിയ ഉത്ഘാടന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് ഭാരവാഹികൾ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രാജേഷ് ജോണിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ഐസക്‌ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് മാരായ . ടി.പി.വിജയൻ, വറുഗീസ് പനക്കൽ, എസ്.കെ.ചാറിയാൻ, രാജീവ് നായർ, സിസിലി ജേക്കബ്, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൺ തങ്കം അരവിന്ദ്,അമേരിക്ക റീജിയൻ പ്രസിഡന്റ് . ജയിംസ് കൂടൽ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ചാൾസ് പോൾ, റീജിയണൽ ഭാരവാഹികളായ . ഗോപവർമ്മ, .കെ.സ്.എബ്രഹാം, .ദിനേശ് നായർ, ഡോ.മനോജ് എബ്രഹാം, പ്രൊമത്യൂസ് ജോർജ്ജ്, രാമചന്ദ്രൻ പേരാമ്പ്ര, .ഇർഫാൻ മാലിക്, കോർ കമ്മിറ്റി ഉപദേശകസമിതി അംഗങ്ങളായ ഡോ.ഷെറിമോൻ, അജോയ്, ബേബി മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു.

യൂത്ത് ഫോറം നേതാക്കളായ ഷിബു ഷാജഹാൻ, ജോർജ്ജ് ഈപ്പൻ, . സീമ സുബ്രഹ്മണ്യൻ, ആകാശ്, അഭിഷേക്, കിരൺ, രേഷ്മ റെജി, ജോർഡി എന്നിവർ കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. കലാമേളയിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും, കലാതിലകത്തിനും, കലാപ്രതിഭയ്ക്കും സ്വർണ്ണമെഡലും, കൂടാതെ വിവിധ വിഭാഗങ്ങളിൽ അനവധി സമ്മാനങ്ങളും നൽകുന്നു. മലയാളവും, മലയാളിയെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ മാറ്റുരക്കും. കേരള സർക്കാരിന്റെ മലയാളം മിഷൻ പങ്കാളികളാകുന്ന ഈ കലാമേളയിൽ ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ അംഗങ്ങൾ പങ്കെടുക്കുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP