Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റിപ്രയിൽ ദലിത് സ്ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം മനുഷ്യത്വ രഹിതമായി കുടിയൊഴിപ്പിച്ച സംഭവം പ്രതിഷേധകരം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റിപ്ര മൺവിള ചെങ്കൊടിക്കാടിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ദലിത് കുടുംബങ്ങളെ വലിച്ചിഴച്ച് കുടിയൊഴിപ്പിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി വസ്ത്രം പോലും മാറാനനുവദിക്കാതെ പുരുഷ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു.

മാസ്‌ക് എടുക്കാൻ ശ്രമിച്ച വൃദ്ധയെ അസഭ്യം പറയുകയും പൊലീസ് സ്റ്റേഷനിൽ കൈ കുഞ്ഞുങ്ങളടക്കം ഇരുപത്തെട്ടോളം പേരെ ഒരുമിച്ച് പത്ത് മണിക്കൂർ കുടിവെള്ളമോ ഭക്ഷണമോ നൽകാതെ അടച്ചിട്ട നടപടി മനുഷ്യാവകാശ ലംഘനമാണ്.

ഇവരെ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട് പൊലീസും ഗുണ്ടകളും ഇവരുടെ കുടിലുകൾ ഇടിച്ചു നിരത്തി രേഖകളടക്കം നശിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

കിടപ്പാടം നഷ്ടപ്പെട്ടവരുടെ പ്രശ്‌നം അടിയന്തിരമായി സർക്കാർ ഏറ്റെടുത്ത് പരിഹരിക്കണം. ആറ്റിപ്ര വില്ലേജ് ഓഫീസിൽ സമരം ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന സെക്രട്ടറി മുംതസ് ബീഗം സന്ദർശിച്ച് സമരക്കാരോട് കാര്യങ്ങൾ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP