Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമൻ ജസ്റ്റിസ് സംസ്ഥാനത്തുടനീളം പെൺപോരാട്ട പ്രതിജ്ഞ നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഒക്ടോബർ 28ന് സംസ്ഥാനത്തുടനീളമുള്ള കവലകളിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പെൺപോരാട്ട പ്രതിജ്ഞ നടത്തി.

ഫാഷിസത്തിന്റെ പരീക്ഷണ ശാലകളായ ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയിൽ പെരുകിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകൾക്കും ബലാൽസംഗക്കൊലകൾക്കുമെതിരെ പീഡിതരെ ഹൃദയത്തോട് ചേർത്തു നിർത്തിയാണ് നീതിക്കുവേണ്ടി പൊരുതാനുറച്ച പ്രതിജ്ഞ ചെയ്യുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീനഇർഷാദ് പറഞ്ഞു. പെൺപോരാട്ട പ്രതിജ്ഞയുടെ സംസ്ഥാന തല ഉൽഘാടനം നിർവഹിക്കുകയായിരുന്നു അവർ.

ജാതി മേധാവിത്വത്തിലൂടെ സാമൂഹികമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ നിഷേധങ്ങളും തുടർന്നു കൊണ്ടിരിക്കുന്ന സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികളോട് എന്നും സമരത്തിലായിരിക്കുമെന്നും ബലാൽസംഗം ആയുധമാക്കിയ സംഘ്പരിവാറിന്റെ വംശഹത്യാ രാഷ്ട്രീയത്തിനെതിരിൽ ജനാധിപത്യപരമായും സമാധാനപരമായും ഭരണഘടനാമൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് എന്നും നിലകൊള്ളുമെന്നും അവർ പറഞ്ഞു.

രാഷ്ട്ര ശിൽപികൾ വിഭാവനം ചെയ്ത ബഹുസ്വര സങ്കൽപങ്ങളെ തകർക്കുന്ന ഗൂഢശ്രമങ്ങൾക്കെതിരിൽ ജീവൻ പകരം വെച്ചും ചെറുത്തു നിൽക്കാനുള്ള ഊർജ്ജമാണ് പെൺപോരാട്ട പ്രതിജ്ഞ.

പ്രതികൾക്കൊപ്പം ചേർന്ന് ഇരകളോട് നീതിനിഷേധം തുടരുന്ന നീതിനിർവ്വഹണ വ്യവസ്ഥയുടെ കുറ്റകരമായ മൗനത്തിനെതിരെ എന്നും സമരത്തിലായിരിക്കുമെന്നും ജനങ്ങളിലൊരു വിഭാഗത്തെ അടിമസമാനം നരകിപ്പിക്കുന്ന സംഘ്പരിവാറിന്റെ സവർണ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരിൽ നിരന്തരം പോരാടുമെന്നും പ്രതിജ്ഞയിലൂടെ അവർ ഉണർത്തി.

ജനാധിപത്യപരമായ പെൺപോരാട്ടത്തിൽ അടിയുറച്ചുനിൽക്കുവാനുള്ള പ്രതിജ്ഞ ഏറ്റവും പ്രസക്തമായ കാലത്ത്, ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാമൂല്യങ്ങൾ ഉയർത്തുന്നതും രാഷ്ട്ര പുനർനിർമ്മാണത്തിനാവശ്യമായതുമായ പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കുവാനുള്ള പ്രതിജ്ഞ ഇരകളാക്കപ്പെടുന്നവരോടും അടിച്ചമർത്തപ്പെടുന്നവരോടുമുള്ള ബാധ്യതയും മനുഷ്യാവകാശത്തിന്റെ പൂർത്തീകരണവുമാണ്.

സ്ത്രീ അതിക്രമങ്ങളെക്കുറിച്ച കൊളാഷ്, പോരാട്ട ഗാനം.. തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്‌കാരങ്ങളും അനുബന്ധമായി ഉണ്ടായിരുന്നു. സംസ്ഥാനത്തുടനീളം ആയിരത്തിലധികം കവലകൾ പെൺപോരാട്ട പ്രതിജ്ഞക്ക് സാക്ഷിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP