Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഴ്ചപരിമിതർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്തു

കാഴ്ചപരിമിതർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാഴ്ച ശക്തിയില്ലാത്ത വിദ്യാർത്ഥികൾക്കിടയിൽ 150 ഓളം വൈറ്റ് കെയിനുകൾ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡുമായി(എൻഎബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവർക്ക് 150 സ്മാർട്ട് വൈറ്റ് കെയിനുകൾ ആംവേ വിതരണം ചെയ്തത്. സുരക്ഷിതവും സ്വതന്ത്രവുമായ ചലനാത്മകതയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണിത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ എൻഎബിയിൽ നിന്നുള്ള സംഘം കാഴ്ചയില്ലാത്തവരുടെ വസതി സന്ദർശിക്കുകയും വ്യക്തിപരമായി വൈറ്റ് കെയിൻ കൈമാറുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിശീലനം നൽകുകയും ചെയ്തു.

രണ്ട് പതിറ്റാണ്ടിലേറെയായി ആംവേ കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണെന്ന് ആംവേ ഇന്ത്യ നോർത്ത് ആൻഡ് സൗത്ത് സീനിയർ വൈസ് പ്രസിഡന്റ് ശ്രീ ജി.എസ്. ചീമ പറഞ്ഞു. കാഴ്ചയില്ലാത്തവർക്ക് സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് വൈറ്റ് കെയിൻ. ആംവേയുമായി സഹകരിച്ചതിൽ അഭിമാനമുണ്ടെന്നും നിരന്തരമായ പിന്തുണ നൽകിയതിന് അവരോട് നന്ദി പറയുന്നതായും കേരളത്തിലെ നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈന്റ് പ്രസിഡന്റ് പ്രൊഫ. ജോൺ കുര്യൻ പറഞ്ഞു.

കാഴ്ച വൈകല്യമുള്ളവരുടെ സഹായത്തിനായി വിവിധ സംരംഭങ്ങൾ ആംവേ ഏറ്റെടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 85,000ത്തിലധികം കാഴ്ചയില്ലാത്ത കുട്ടികൾക്ക് ബ്രെയ്‌ലി പാഠപുസ്തക സഹായം ആംവേ നൽകി. 2008 മുതൽ കാഴ്ചയില്ലാത്തവർക്ക് ആംവേ കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. കൂടാതെ രാജ്യത്തുടനീളം 15 കമ്പ്യൂട്ടർ സെന്ററുകൾ ആരംഭിക്കുകയും ചെയ്തു. ഈ സെന്ററുകളിലൂടെ പ്രതിവർഷം 1000 കാഴ്ചയില്ലാത്തവർക്ക് പ്രയോജനം ലഭിക്കുന്നു. ഇന്ത്യയിലുടനീളം 33 ഓഡിയോ, ബ്രെയ്‌ലി ലൈബ്രറികളും ആംവേ സജ്ജമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP