Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം - വെൽഫെയർ പാർട്ടി

പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെയും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പ്രചരണ ബോർഡുകളും മറ്റു സാമഗ്രികളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ബഹുമാനപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ തുടങ്ങിയ വിവിധ ജില്ലകളിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ ബോർഡുകൾ പലസ്ഥലത്തും എടുത്തുമാറ്റുകയും വികൃതമാക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലും ഇലക്ഷൻ കമ്മീഷനിലും പരാതി നൽകിയിരുന്നു. വെൽഫെയർ പാർട്ടിയുടെ പ്രചരണത്തിൽ അസ്വസ്ഥരാകുന്ന സംഘടനകളും സാമൂഹിക വിരുദ്ധവുമാണ് ഇത്തരം വിലകുറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ വഴിയും വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കെതിരെ വ്യാജ പ്രചരണം നടന്നിരുന്നു. ഇതിന് മുൻകൈയെടുത്ത സംഘ്പരിവാർ - ഇടതുപക്ഷ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിലെ ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് ഇത്തരം എതിർപ്പുകൾ ചൂണ്ടിക്കാട്ടുന്നു. വെൽഫെയർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP