Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ

പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.

നിലവിലെ പഞ്ചായത്ത് കുടിവെള്ള കണക്ഷനുകൾ പല ഭാഗത്തും ഉണ്ടെങ്കിലും കുഴൽ കിണർ വെള്ളം ആയതിനാൽ കുടി വള്ളത്തിന് പ്രദേശവാസികൾ പ്രയാസപ്പെടുകയാണ്. ചിറ്റൂർ പുഴ വെള്ളം ലഭ്യമാക്കുകയും കൂടി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി. വെൽഫെയർ പാർട്ടി നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് സഈദ് ഇബ്രാഹിം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഷാറത്ത്, അബ്ദുൽ ഹക്കിം, റഷാദ് പുതുനഗരം എന്നിവർ സമ്പന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP