Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: രോഗികൾക്ക് മതിയായ ചികിത്സ നൽകുന്നതിൽ സർക്കാർ പരാജയം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന വട്ടിയൂർക്കാവ് സ്വദേശിക്ക് മതിയായ പരിചരണം നൽകാതെ ശരീരം പുഴുവരിച്ച സംഭവത്തിൽ സർക്കാറിന് വലിയ വീഴ്ച സംഭവിച്ചതായി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ എം അൻസാരി പറഞ്ഞു. അനിയന്ത്രിതമായി തലസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ചികിത്സ സൗകര്യം ഒരുക്കേണ്ട ബാധ്യതയിൽ നിന്നും സർക്കാർ പിന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രിയിൽ ചികിത്സയിലിരുന്ന അനിൽകുമാറിന് കോവിഡ് സ്ഥിതീകരിക്കുമ്പോൾ ബന്ധുക്കളോട് മറ്റിടങ്ങളിൽ ക്വാറന്റ്റെയിനിൽ പോകുവാൻ ആവശ്യപ്പെടുകയും ആരോഗ്യവകുപ്പ് നേരിട്ട് ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ആവശ്യമായ പരിചരണം നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് അത് വീഴ്ച സംഭവിച്ചു എന്നുള്ളത് മക്കൾ തന്നെ സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മതിയായ ചികിത്സ നൽകിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ശരീരത്തിന് തന്നെ സ്തംഭനാവസ്ഥ ഉണ്ടാകുന്ന രീതിയിലുള്ള അവഗണനയാണ് ആശുപത്രിയിൽ നിന്ന് സംഭവിച്ചിട്ടുള്ളത്. ഇതിന്റെ ഉത്തരവാദിത്വം ആരോഗ്യ വകുപ്പ് ഇപ്പോൾ നേരിട്ട് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏറ്റെടുക്കുകയാണ് വേണ്ടത്.

തലസ്ഥാനത്ത് അതിരൂക്ഷമായി കോവിഡ് പടരുമ്പോഴും ഗവൺമെന്റ് ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിക്കാതെ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രോഗികളുടെ വർധനവിനെക്കുറിച്ച് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മുന്നറിയിപ്പു നൽകിയിട്ടും ആവശ്യമായ ഒരുക്കങ്ങൾ നടത്താതെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP