Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കർഷക വിരുദ്ധ ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

കർഷക വിരുദ്ധ ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

സ്വന്തം ലേഖകൻ

അങ്ങാടിപ്പുറം :കർഷക വിരുദ്ധ ബില്ലിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പ്രതിഷേധ പ്രകടനം നടത്തി.

കർഷക ബില്ല് കത്തിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന കർഷകദ്രോഹ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കരുതെന്നും ബില്ലിനെതിരെ ശബ്ദിച്ച എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഇതിനെതിരെ രാജ്യവ്യാപക കർഷക പ്രക്ഷോഭം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂര് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നൗഷാദ് അരിപ്ര, കൺവീനർ ശിഹാബ് തിരൂർക്കാട് സക്കീർ ഹുസൈൻ, മൊയ്തീൻ കെ ടി, ഇബ്രാഹിം, സാദിഖ്, അബു, അർഷാദ്, മുഹ്‌സിൻ, ജാവിദ്, അഷ്‌റഫ് അലി, സഫ്വാൻ, ഷാഹിൻ, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP