Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് നിയന്ത്രണ ചുമതല ആഭ്യന്തരവകുപ്പിലേക്ക് മാറ്റിയത് പൊലീസ് രാജിന് വഴിയൊരുക്കി: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൽ നിന്നും കോവിഡിന്റെ സമ്പൂർണ ചുമതല പൊലീസിന് നൽകി കൊണ്ടുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പൊലീസ് രാജിന് വഴിയൊരുക്കിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കാതെയും സീനിയർ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കാതെയുള്ള തീരുമാനം തികച്ചും അശാസ്ത്രീയമാണ്. ലോകതലത്തിൽ തന്നെ കോവിഡ് നിയന്ത്രണം ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ ചുമതലയിലും ആരോഗ്യ പ്രവർത്തകരുടെ നിയന്ത്രണത്തിലുമാണ് നടന്നു വരുന്നത്. കേരളത്തിൽ കോവിഡിന്റെ ആരംഭഘട്ടത്തിൽ തന്നെ പൊലീസിനെ കുറിച്ച് ഉയർന്നിരുന്ന പരാതികൾ കൂടുതൽ ശക്തമാകാൻ പുതിയ തീരുമാനം കാരണമാകും. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ, കണ്ടയ്‌മെൺന്റ് സോണുകൾ നിശ്ചയിക്കൽ തുടങ്ങിയവ പൊലീസിന്റെ നിയന്ത്രണത്തിൽ ആകുന്നത് ആശങ്കാജനകമാണ്. തിരുവനന്തപുരം പൂന്തുറയിലെ കമാൻഡോ റൂട്ട് മാർച്ചും കണ്ണൂരിലും കാസർകോടും പൊലീസ് ജനങ്ങൾക്കു നേരെ പ്രയോഗിച്ച അമിതാധികാരവും കേരളത്തിൽ വ്യാപകമാക്കാനുള്ള ശ്രമമാണ് കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ പൊലീസ് നടക്കുന്നത്.

രോഗവ്യാപനം തടയുന്നതിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച ആരോഗ്യ പ്രവർത്തകരുടേയും ഡോക്ടർമാരുടേയും നിർദ്ദേശങ്ങൾ പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് കോവിഡ് പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങൾ നിർവ്വഹിക്കേണ്ടത്. ക്രമസമാധാന ചുമതലയാണ് പൊലീസ് നിയന്ത്രണത്തിൽ നടക്കേണ്ടത്. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് ഇത്തരം അശാസ്ത്രീയ പ്രഖ്യാപനങ്ങൾ നടക്കുന്നത്. ആരോഗ്യ വകുപ്പിനെ മറികടന്ന് പൊലീസിന് അമിതാധികാരം നൽകാനുള്ള മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP