Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് നിയന്ത്രണങ്ങൾ മറയാക്കി ജനവിരുദ്ധ മെഗാ പ്രോജക്റ്റുകൾ നടപ്പാക്കാൻ ഇടതു സർക്കാർ ഗൂഢ പദ്ധതി: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിലവിലെ സാമൂഹ്യ നിയന്ത്രണങ്ങൾ മറയാക്കി ജനകീയ പ്രതിഷേധം ഉയരില്ലെന്നുറപ്പാക്കി ജനവിരുദ്ധമായ വൻകിട പദ്ധതികൾ നടപ്പാൻ പിണറായി സർക്കാർ ഗൂഢ നീക്കങ്ങൾ നടത്തുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച പുതു വൈപ്പ് ഐ.ഒ.സി പ്ലാന്റ് പദ്ധതി ലോക്‌ഡൗൺ കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. ദേശീയ പാതയിൽ മതിയായ പുനരധിവാസം ഉറപ്പ് വരുത്താതെ ജനങ്ങളെ കുടിയിറക്കാൻ ദ്രുതഗതിയിലാണ് നീക്കം ആരംഭിച്ചത്. വൻകിട പദ്ധതികൾക്കാവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ. റെയിൽ പ്രോജക്ടുമായി സർക്കാർ മുന്നോച്ച് പോകുന്നത്. നിലവിലുള്ള റെയിൽ സംവിധാനങ്ങളെ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തി ആധുനിക വത്കരണത്തിലൂടെ യാത്രയുടെ വേഗത വർദ്ധിപ്പിക്കാനുള്ള സാധ്യതയെ അവഗണിച്ചാണ് ഈ പദ്ധതി. സാമൂഹ്യ നിയന്ത്രണ കാലത്ത് തന്നെ കെ. റെയിൽ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് പിന്നിൽ ദുരുദ്ദേശമാണ് സർക്കാരിനുള്ളത്. സമാനമാണ് തോട്ടപ്പള്ളിയിലെ കരിമണൽ ഖനന പ്രവർത്തനവും. ജനങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടർന്ന് നേരത്തെ തന്നെ പിന്മാറിയ ഖനന നീക്കങ്ങളാണ് ലോക്‌ഡൗൺ കാലത്ത് സർക്കാർ തിരിച്ചു കൊണ്ട് വരുന്നത്. അവസാനിപ്പിച്ച അതിരപ്പിള്ളി പദ്ധതിയും ഈ സാമൂഹ്യ നിയന്ത്രണ കാലത്ത് തന്നെ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്.

ജനവിരുദ്ധവും ജനങ്ങളുടെ എതിർപ്പു മൂലം നിർത്തിവെച്ചതുമായ എല്ലാ കോർപ്പറേറ്റ് സംരംഭങ്ങളും പുനരാരംഭിക്കാൻ കോവിഡ് കാലം സർക്കാർ തെരെഞ്ഞെടുത്തത് ദുരുദ്ദേശപരമാണ്. ജനങ്ങളോ പ്രതിപക്ഷ പാർട്ടികളോ എതിർപ്പുയർത്തുമ്പോൾ കോവിഡ് പ്രതിരോധത്തിന് തുരങ്കം സൃഷ്ടിക്കുവെന്നും കുത്തിത്തിരുപ്പെന്നും ജനങ്ങളെ ഇളക്കിവിടലാണെന്നുമുള്ള കപട വാദങ്ങളാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും ഉയർത്തുന്നത്. ജനവിരുദ്ധ നടപടികൾ കോവിഡ് കാലം മറയാക്കി യഥാർത്ഥത്തിൽ ഭരണകൂടമാണ് കുത്തിത്തിരുപ്പ് നടത്തുന്നത്. കോവിഡ് കാലത്ത് ജനങ്ങൾ പ്രതിഷേധിക്കാതിരിക്കണമെങ്കിൽ ഈ കാലത്ത് ഇത്തരം ജനവിരുദ്ധ നടപടികൾ സർക്കാർ നിർത്തിവെയ്ക്കുകയും കോവിഡ് പ്രതിരോധത്തിലും സാമൂഹ്യസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP