Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമൂഹ്യ വ്യാപനം കണക്കിലെടുത്ത് പൂന്തുറയിൽ പ്രത്യേക കോവിഡ് ആശുപത്രി സ്ഥാപിക്കണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറ പ്രദേശത്തു മാത്രം ഇതുവരെ നൂറിലധികം കേസുകൾ പോസിറ്റീവ് ആയ സാഹചര്യത്തിൽ പൂന്തുറക്കായി താല്ക്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കണമെന്ന് വെൽഫയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡണ്ട് എൻ. എം അൻസാരി ആവശ്യപ്പെട്ടു. പ്രദേശത്തുള്ള ഏതെങ്കിലും ആശുപത്രികളോ വലിയ കെട്ടിടങ്ങളോ ഇതിനായി സർക്കാർ ഏറ്റെടുക്കണം. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും താല്ക്കാലികമായി നിയമിക്കുകയും ആംബുലൻസ് ഉൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. നിലവിൽ പോസിറ്റീവ് സ്ഥിരീകരിച്ച പലർക്കും മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിഹരിക്കണമെങ്കിൽ പ്രത്യേക ആശുപത്രിയും സൗകര്യങ്ങളും അടിയന്തിരമായി സജ്ജമാക്കണം.

കൂടുതൽ ടെസ്റ്റുകൾ നടത്താൻ സർക്കാർ തയ്യാറാവുകയും പ്രദേശത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യേണ്ടതുണ്ട്, കൂടാതെ അടിയന്തിരമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജ്‌ന്യ മായി 10സഴ അരി യും പയറും അടിയന്തിരമായി വീടുകളിൽ എത്തിക്കുക . പെട്ടെന്നുണ്ടായ ലോക്ഡൗൺ കാരണം ഹോട്ടലുകളെ ആശ്രയിച്ച് ആഹാരം കഴിക്കുന്നവരും ലോഡ്ജുകളിൽ താമസിക്കുന്നവർക്കും ആഹാരത്തിന് ബുദ്ധിമുട്ടുണ്ട്. 50% ഹോട്ടലുകളിലെങ്കിലും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പാർസൽ സൗകര്യം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. പഴം ,പച്ചക്കറി ,പലചരക്ക് എന്നിവ വിൽക്കുന്ന കടകൾ ആരോഗ്യ പ്രവർത്തകരുടെയോ, പൊലീസിന്റെ യോ, സന്നദ്ധ പ്രവർത്തകരുടെ യോ സാന്നിദ്ധ്യത്തിൽ 7 മണി മുതൽ 4 മണി വരെ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമദി നൽകണം.

കൂടാതെ ഹെൽപ്പ് ലൈൻ സഹായം തൃപ്തികരമല്ലയെന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്. പൂന്തുറ പ്രഥമിക ആരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി ഹെൽപ്പ് ഡസ്‌ക് തുറന്ന് വേണ്ട സൗകര്യങ്ങൾ ചെയ്യണം സർക്കാരിന്റ്‌റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഹോം ഡെലിവറി വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,ജില്ലാ കളക്ടർ എന്നിവർക്ക് കത്ത് നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP