Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യ ലഹരിയിൽ കൊലപാതകങ്ങൾ: ഇടതു സർക്കാർ മദ്യനയത്തിന്റെ പരിണിതഫലം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യ ലഹരിയിൽ വ്യത്യസ്ത സംഭവങ്ങളിൽ മതാപിതാക്കളെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തിയ സംഭവങ്ങൾ ഇടതു സർക്കാറിന്റെ മദ്യനയത്തിന്റെ പരിണിത ഫലമാണെന്ന്

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മദ്യ ലഭ്യത ഇല്ലാതിരുന്ന ലോക്ക് ഡൗൺ കാലത്തെ സമാധാനം മദ്യ വ്യാപനത്തിലൂടെ സർക്കാർ തകർത്തു. വീണ്ടും മദ്യ വിൽപന ആരംഭിച്ച് 48 മണിക്കൂറിനകം 5 കൊലപാതകങ്ങളാണ് മദ്യ ലഹരിയിൽ നടന്നത്. നിരവധി ക്രിമിനൽ സംഭവങ്ങൾ ഈ രണ്ട് ദിവസത്തിൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്വകാര്യ മദ്യ ലോബിയുടെ കൊള്ള ലാഭക്കൊതിക്കായി അബ്കാരി നിയമങ്ങൾ പോലും കാറ്റി പറത്തി സർക്കാർ ആരംഭിച്ച മദ്യ വിതരണം നിലവിലെ സാമൂഹ്യ നിയന്ത്രണങ്ങളെല്ലാം അട്ടിമറിക്കുന്നതാണ്. ഒരു വ്യക്തിക്ക് 3 ലിറ്റർ മദ്യമാണ് വിതരണം ചെയ്യുന്നത്.

മദ്യ വർജ്ജനമാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ച ഇടതു മുന്നണിക്ക് അതിൽ ആത്മാർത്ഥതയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലോക്‌ഡൗൺ കാലത്ത് കുറഞ്ഞ മദ്യ ഉപഭോഗത്തെ അവസരമാക്കി മദ്യ ലഭ്യത കുറച്ച് കൊണ്ടുവരാമായിരുന്നു. മദ്യ ലോബിക്ക് കേരളത്തിലെ ഭരണ നേതൃത്വം കീഴടങ്ങിയതാണ് മദ്യ വ്യാപന നയം സ്വീകരിക്കാൻ കാരണം. മദ്യപാനികളെ മദ്യാസക്തിയിൽ നിന്ന് രക്ഷിക്കുന്നതിന് പകരം അവരുടെ ദുശ്ശീലത്തെ വരുമാന വർദ്ധനവിനുള്ള അവസരമായി കാണുന്ന സർക്കാറിന് എന്ത് പ്രതിബദ്ധതയാണ് ജനങ്ങളോടുള്ളത്. ശാരീരിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ സുരക്ഷയെയും മദ്യവിൽപ്പന പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ കൊലപാതകങ്ങൾ സർക്കാറിന്റെ കണ്ണ് തുറപ്പിക്കണം. മദ്യ ലഭ്യത കുറച്ച് കൊണ്ടു വന്ന് ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യ നിരോധനത്തിന് സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP