Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങാടിപ്പുറം ഓരോടം പാലം അപകടാവസ്ഥക്ക് പരിഹാരം കാണണം; വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

അങ്ങാടിപ്പുറം: ഓരോടം പാലംഅപകടാവസ്ഥക്ക് പരിഹാരം കാണുകഎൻഎച്ച് അധികൃതരുടെയും, പൊലീസിന്റെയും, ജനപ്രതിനിധികളുടെയും ,ജില്ലാ ഭരണകൂടത്തിന്റെയും അവഗണന അവസാനിപ്പിക്കുക ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ട്അപകടങ്ങൾക്കുള്ള കാരണം 100 വർഷത്തോളം പഴക്കമുള്ള ചെറുപുഴയുടെകുറുകെയുള്ള പാലം റോഡുകൾക്കുള വീതി അനുസരിച്ച് പാലത്തിന് വീതി ഇല്ലാത്തതുകൊണ്ടും അപകട മേഖലയിൽ ഒരു സൂചന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലതതും , റോഡിനെ അപേക്ഷിച്ച് നന്നേ വിതികുറഞ്ഞ പാലം അരികിലെത്തുമ്പോഴാണ് ഡ്രൈവർമാർക്ക് തിരിച്ചറിയാനാവുന്നത് അപ്പോഴേക്കും നിയന്ത്രണം വിടുകയാണ് ഒരേ രീതിയിൽ പലതവണ അപകടങ്ങൾ നടക്കുമ്പോഴും തലനാരിഴക്കാണ് വാഹനത്തിൽ ഉള്ളവർ രക്ഷപ്പെടുന്നത്എംപിയും,എംഎൽഎയും അടിയന്തരമായി ഇടപെട്ടുകൊണ്ട് ഇതിനൊരു പരിഹാരം കാണണം എന്നും വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.. ജലാൽ കൂട്ടിലങ്ങാടി, ഖദീജ വെങ്കിട്ട , അഷറഫ് കുറവ്, സൈതാലി വലമ്പൂര്, ജമാൽ മങ്കട, എ ടി മുഹമ്മദ് , നൗഷാദ് അരിപ്ര, മുബാറക്ക് മാസ്റ്റർ എന്നിവർ സംസാരിച്ചുസി എച്ച് സലാം മാസ്റ്റർ സ്വാഗതവും സക്കീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP