Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ ദുരിതാശ്വാസം അപര്യാപ്തം;അടിയന്തിര സഹായമായി 25000 രൂപ നൽകണം - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സഹായ ധനം ഈ ആഴ്ചതന്നെ വിതരണം ചെയ്യണം.

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ മാസങ്ങൾക്ക് ശേഷമാണ് പലർക്കും ലഭിച്ചത്. നിരവധി പേർക്ക് ലഭിക്കാതെ പോകുകയും ചെയ്തു. അത്തരം കെടുകാര്യസ്ഥതകൾ ആവർത്തിക്കാതെ തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ലിസ്റ്റ് തയ്യാറാക്കി വേഗത്തിൽ വിതരണം നടത്തണം. വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 4 ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 10 ലക്ഷവും അപര്യാപ്തമാണ്. ഇവ യഥാക്രമം 10 ലക്ഷവും 25 ലക്ഷവുമായി ഉയർത്തണം.

വ്യാപാരികളുടെ നഷ്ടം കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനകളേയും ചുമതലപ്പെടുത്തണം. പ്രളയബാധിത പ്രദേശങ്ങളല്ലാത്തിടങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായവർക്കും സമാന നഷ്ടപരിഹാരം നൽകണം. ഈ സാഹചര്യത്തിൽ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണാനാത്മകമായ സമീപനം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ കേരളത്തെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് പുനർ നിർമ്മാണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

ഇതിനായി കേരളത്തിൽ നിന്നുള്ള രാജ്യസഭാ - ലോക്‌സഭാ അംഗങ്ങൾ സംയുക്തമായി സമ്മർദ്ദം നടത്തണം. ഈ ആവശ്യത്തിനായി കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP