Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ് വയസുകാരനെ മരണ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

ആറ് വയസുകാരനെ മരണ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു

സ്വന്തം ലേഖകൻ

വടക്കാങ്ങര : കരിങ്കൽക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന ആറു വയസുകാരനെ മരണത്തിന്റെ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആദരിച്ചു. മക്കരപ്പറമ്പിലെ വർണ്ണം ആർട്ട്‌സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ധീന്റെ മകൾ പന്ത്രണ്ടുകാരി ഫാത്തിമ സിയ, ഷറഫുദ്ധീനിന്റെ സഹോദരൻ അബ്ദുൽ നാസറിന്റെ മകൻ എട്ട് വയസ്സുകാരൻ മിദ്‌ലാജ് എന്നിവരെയാണ് ആദരിച്ചത്.

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ഹൻഷില പട്ടാക്കൽ, വടക്കാങ്ങര യൂനിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സെക്രട്ടറി സി.കെ സുധീർ, കെ ജാബിർ, കെ യാസിർ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP