Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ്: പത്രപ്രവർത്തകരെ മുന്നണിപ്പോരാളികളായി പരിഗണിക്കണം - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ഗുരുതരമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും റിസ്‌കിൽ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. കോവിഡ് സംബന്ധിച്ച സർക്കാർ മാർഗ നിർദ്ദേശങ്ങളും ബോധവത്കരണവും അതിവേഗം ജനങ്ങളിലെത്തിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.

പല സന്ദർഭങ്ങളിലും അതീവ ജാഗ്രത വേണ്ടയിടങ്ങളിൽ ജോലി ആവശ്യാർത്ഥം എത്തേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകർ. ജീവൻ പണയംവച്ചാണ് പല സന്ദർഭങ്ങളിലും റിപ്പോർട്ടിംങ് നടത്തേണ്ടി വരുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവർത്തകർക്ക് വാക്‌സിനേഷന് മുൻഗണന നൽകണം. കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകുന്ന അതേ പരിഗണന മാധ്യമ പ്രവർത്തകർക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP