Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

എ.വിജയരാഘവൻ നടത്തുന്നത് വംശീയ മുന്നേറ്റ ജാഥ - വെൽഫെയർ പാർട്ടി

എ.വിജയരാഘവൻ നടത്തുന്നത് വംശീയ മുന്നേറ്റ ജാഥ - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളമാസകലം വംശീയതയും ന്യൂനപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ നടത്തുന്ന യാത്ര വംശീയ മുന്നേറ്റയാത്രയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സംഘ്പരിവാറിന് കാര്യങ്ങൾ എളുപ്പമാക്കാനാണ് ന്യൂനപക്ഷ വർഗീയതയുണ്ടെന്നും അതാണ് ഏറ്റവും അപകടകരമായതെന്നും പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളായ മുസ്‌ലിങ്ങളേയും ക്രൈസ്തവരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച സംഘ്പരിവാർ വിചാരധാരയുടെ ഭാഷയാണ് സിപിഎം കേരള സെക്രട്ടറി ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ വർഗീയ വേർതിരിവുണ്ടാക്കി വിജയിക്കാമെന്ന വ്യാമോഹത്തിലാണ് അദ്ദേഹം ഇത്തരം അപകടകരവും വിദ്വംസക സ്വഭാവമുള്ളതുമായ പ്രസ്താവനകൾ നടത്തുന്നത്.

രാജ്യത്ത് നിരവധി വംശഹത്യകൾ നടത്തുകയും ഭരണഘടനാ മൂല്യങ്ങളെ തകർത്ത് മത ന്യൂനപക്ഷങ്ങളുടെ പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഫാസിസത്തെക്കാൾ മതന്യൂനപക്ഷങ്ങളാണ് അപകടം എന്ന് പ്രചരിപ്പിക്കുക വഴി സിപിഎം സംഘ്പരിവാറിനെ വെള്ളപൂശുകയാണ്. ഇല്ലാത്ത ന്യൂനപക്ഷ വർഗീയത ഉണ്ടെന്നു വരുത്തിതീർക്കുന്ന കേരള സിപിഎം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് തുരങ്കം വെക്കുകയാണ്. കേരളത്തിലെ മതേതര സമൂഹം ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP