Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.ടി.എ മുനീറിന്റെ വെബ്‌സൈറ് ലോഞ്ചിങ് രമ്യ ഹരിദാസ് നിർവ്വഹിച്ചു

കെ.ടി.എ മുനീറിന്റെ വെബ്‌സൈറ് ലോഞ്ചിങ് രമ്യ ഹരിദാസ് നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

വണ്ടുർ: കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം സൗദി അറേബ്യായിലെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കൂടിയായ കെ.ടി.എ മുനീറിന്റെ വെബ്‌സൈറ് ലോഞ്ചിങ് രമ്യ ഹരിദാസ് എംപി നിർവഹിച്ചു. പ്രയാസമനുഭിക്കുന്ന ആയിരകണക്കിന് പ്രവാസികൾക്ക് സഹായമെത്തിക്കുവാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ കിഴിലെ ഇന്ത്യ ഫോറം ട്രഷറർ കൂടിയായ അദ്ദേഹത്തിന്റെ ഈ വെബ്സൈറ്റ് പ്രവാസികൾക്ക് ഗുണകരമായ നിരവധി നിർദ്ദേശങ്ങൾ അടങ്ങിയിട്ടുള്ളതാണ്.

നോർക്ക ഫോളോഅപ്പ് കമ്മറ്റിയുടെ അംഗം ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സൗദിയിലെ ഒട്ടുമിക്ക പ്രദേശങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ ബോധവൽക്കരണ പരിപാടികൾ പ്രത്യേകിച്ചും നോർക്ക അതുപോലെയുള്ള പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നടത്തിയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഈ വെബ്സൈറ്റ്. ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച അനുഭവമുള്ള ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന കെ.ടി.എ മുനീറിന്റെ ഈ വെബ്സൈറ്റിലൂടെ ട്രാവൽ കാര്യങ്ങളെ കുറിച്ചുള്ള വിശദശാംശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വണ്ടൂർ സഹ്യ കോളേജിൽ സംസ്ഥാനത്താദ്യമായി രൂപീകരിച്ച സ്റ്റുഡന്റസ് ട്രോമാ കെയർ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഈ വെബ്സൈറ്റ് രമ്യ ഹരിദാസ് എംപി പ്രകാശനം ചെയ്തത്.സാമൂഹ്യ പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്ന യുവാക്കളാണ് കലാലയത്തിന്റെ ശക്തി എന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം നാടിന്റെ അനിവാര്യതയാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

ചടങ്ങിൽ സഹ്യ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ :തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഭാരവാഹികൾ ആയ പാപ്പറ്റ കുഞ്ഞി മുഹമ്മദ്, അക്‌ബർ കരുമാര,സഹ്യ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സുധാകരൻ.എ, കോളേജ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ സി.കെ മുബാറക്, കെ.ടി അബ്ദുള്ളകുട്ടി എന്നിവർ സംസാരിച്ചു.സഹ്യ വൈസ് പ്രസിഡന്റ് കൂടിയായിട്ടുള്ള കെ.ടി.എ മുനീർ സ്വാഗതവും സ്റ്റുഡന്റസ് ട്രോമാ കെയർ യൂണിറ്റി ഇൻ ചാർജ് അനൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്രവാസികൾക്കും സാധാരണക്കാർക്കും ഉപയോഗപ്പെടുന്ന നിരവധി വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള www.ktamuneer.in എന്ന വെബ്സൈറ്റിന്റെ പൂർണ്ണ രൂപം ഉടൻ പ്രവർത്തനക്ഷമമാകുമെന്നും കെ.ടി.എ മുനീർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP