Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാനസിക ആരോഗ്യത്തിന് സംഗീതം: വെബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം റീജ്യണൽ ഔട്ട്‌റീച് ബ്യൂറോ ഇന്ന് മാനസിക ആരോഗ്യത്തിന് സംഗീതം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിച്ചത്. മാനസിക ആരോഗ്യത്തിന് ഒരു പ്രത്യേക തരം സംഗീതം മാത്രമെ കേൾക്കാൻ പാടുള്ളു എന്ന പറയുന്നത് ശരിയല്ല എന്ന് ഗായകനും സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രം പറഞ്ഞു. കാരണം ഇഷ്ടമല്ലാത്ത സംഗീതം നിർബന്ധിച്ച് കേൾപ്പിച്ചാൽ അതു കൂടുതൽ മാനസിക സമ്മർദത്തിന് ഇടയാക്കും. നമ്മുടെ സംസ്‌കാരവും ചില പ്രത്യേക രാഗത്തോടുള്ള നമ്മുടെ അഭിരുചിയുടെയും അടിസ്ഥാനത്തിൽ ചില സംഗീതം ഇഷ്ടമാകും. ആ സംഗീതമാണ് നമ്മൾ കേൾക്കേണ്ടത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു. രാഗവും സംഗീതവും സമ്പന്ധമായ ഒട്ടേറെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

തിരുവനന്തപുരം റീജ്യണൽ ഔട്ട്‌റിച്ച് ബ്യൂറൊ ഡെപ്യൂട്ടി ഡയറക്ടർ കെ എ ബീന വെബിനാർ മോഡറേറ്റ് ചെയ്തു. കോട്ടയം ഫീൽഡ് ഔട്ട്‌റിച്ച് ബ്യുറോ അസിസ്റ്റന്റ് ഡയറക്ടർ സുധ എസ് നമ്പൂതിരി, പാലക്കാട് ഫീൽഡ് ഔട്ടറിച്ച് ബ്യൂറൊ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി, ഡോ ബീന കൃഷ്ണൻ എന്നിവർ വെബിനാറിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP