Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2020: യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2020: യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) ഭാഗമായ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ഒക്ടോബർ 22, 2020 (വ്യാഴാഴ്ച) വൈകീട്ട് 6.30 ന് 'യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2020: യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

വാഷിങ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ യുഎസ്-ഇന്ത്യ പോളിസി സ്റ്റഡീസിൽ വാധ്വാനി ചെയർ വഹിക്കുന്ന റിച്ചാർഡ് എം. റോസോ, പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞനും, തെരഞ്ഞെടുപ്പ് വിഷയത്തിൽ പണ്ഡിതനും, കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ ഡോ ജി. ഗോപകുമാർ എന്നിവർ പ്രമുഖ പ്രഭാഷകരായിരിക്കും. സിപിപിആർ ചെയർമാൻ ഡോ ഡി. ധനുരാജ് ചർച്ച മോഡറേറ്റ് ചെയ്യും. തത്സമയ പരിപാടിയുടെ ഭാഗമാകാൻ സിപിപിആർ ഫേസ്‌ബുക് ലിങ്ക് https://www.facebook.com/cpprindia/live ഫോളോ ചെയുക.

അന്താരാഷ്ട്ര ബന്ധങ്ങളുടെ ഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാമെന്നതിനാൽ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എല്ലാ രാജ്യങ്ങളെ സംബന്ധിച്ചും നിർണായകമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര നയങ്ങളെയും, ഭൗമരാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പ് ഫലം എങ്ങനെ ബാധിക്കുമെന്ന് പ്രഭാഷകർ വിശകലനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP