Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റബ്ബർ മേഖലയിലെ സംരംഭകത്വ വികസനത്തിൽ വെബിനാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റബ്ബർ മേഖലയിലെ സംരംഭകത്വവികസനം എന്ന വിഷയത്തിൽ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെബിനാർ നടത്തുന്നു. 2020 ഓഗസ്റ്റ് 19 മുതൽ 21 വരെ നടക്കുന്ന വെബിനാറിൽ കേരളത്തിലെ റബ്ബർ തോട്ടങ്ങൾ, റബ്ബർ സംസ്‌കരണം, ഉത്പന്ന നിർമ്മാണം തുടങ്ങിയ മേഖലകളിലെ സംരംഭകത്വ വികസനമാണ് ലക്ഷ്യമിടുന്നത്. റബ്ബർ മേഖലയിലുള്ളവർക്ക് സ്വന്തമായ ഉപജീവനം സാധ്യമാക്കുക, കേരളത്തിലെ റബ്ബർ മേഖലയിൽ പണം മുടക്കാൻ താൽപര്യമുള്ള പ്രവാസികളെ സന്നദ്ധരാക്കുക തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വെബിനാറിൽ പ്രാധാന്യം നൽകുക. മൂന്നു ദിവസത്തെ വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് 595 രൂപ

(ജി.എസ്.റ്റി., ഫ്‌ളഡ് സെസ്സ് എന്നിവ ഉൾപ്പെടെ) ആണ്. ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - CBIN0284150) യുടെ കോട്ടയത്തുള്ള റബ്ബർ ബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പറിലോ 04812353325 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP