Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമ്മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിയൻ വുഡ് വെബിനാർ സംഘടിപ്പിച്ചു

നിർമ്മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിയൻ വുഡ് വെബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിർമ്മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിൻ വുഡ് ഇതാദ്യമായി വെബിനാർ സംഘടിപ്പിച്ചു. ആർക്കിടെക്ടുകൾ, നിർമ്മാതാക്കൾ, കരാറുകാർ, ആതിഥേയ വ്യവസായ പ്രൊഫഷണലുകൾ തുടങ്ങിയവർക്കിടയിൽ നടത്തി വരുന്ന അവബോധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കനേഡിയൻ വുഡ് വെബിനാർ നടത്തിയത്. ഇത്തരത്തിലുള്ള കൂടുതൽ വെബിനാറുകൾ നടത്താനും പദ്ധതിയുണ്ട്. കനേഡിയൻ വുഡ് എന്ന് അറിയപ്പെടുന്ന എഫ്‌ഐഐ ഇന്ത്യ രാജ്യത്ത് മരം ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ പ്രോൽസാഹിപ്പിക്കാനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സുസ്ഥിരമായി ആസൂത്രണം ചെയ്ത് നിയമപരമായി ശേഖരിക്കുന്ന മരമാണ് ഇതിനായി ഉപയോഗിക്കുന്നത്.

മരം ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതു സംബന്ധിച്ച സാങ്കേതികവിദ്യാ അറിവുകളുടേയും അനുഭവത്തിന്റേയും അഭാവം ഇന്ത്യയിൽ ഉണ്ടെന്ന് കനേഡിയൻ വുഡ് ടെക്‌നിക്കൽ അഡൈ്വസർ പീറ്റർ ബ്രാഡ്ഫീൽഡ് ചൂണ്ടിക്കാട്ടി. ആർക്കിടെക്ടുകളേയും നിർമ്മാതാക്കളേയും ഡെവലപർമാരേയുമെല്ലാം സഹായിക്കാൻ കനേഡിയൻ വുഡിനാവും. സാങ്കേതിക പിന്തുണ, മരം ശേഖരിക്കൽ, പദ്ധതി ആസൂത്രണം തുടങ്ങിയവയയ്ക്ക് പിന്തുണ നൽകാനാവും. മരം ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾക്കായുള്ള സ്ട്രക്ചറൽ എഞ്ചിനീയർമാരെ നിർദ്ദേശിക്കാനും കനേഡിയൻ വുഡിനാവുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ചുള്ള അറിവു പകരാനുള്ള പ്രധാന മാർഗമായാണ് തങ്ങൾ വെബിനാറുകളെ കാണുന്നതെന്ന് എഫ്‌ഐഐ ഇന്ത്യ കൺട്രി ഡയറക്ടർ പ്രാണേഷ് ചിബ്ബർ പറഞ്ഞു. സ്ട്രക്ചറൽ ആവശ്യങ്ങൾക്കായി മരം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വെബിനാറിനു തുടർച്ചയായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലെ വെബിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരം ഉപയോഗിച്ചുള്ള നിർമ്മാണങ്ങളുടെ സുരക്ഷിതത്വം സ്ഥിരത, വ്യത്യസ്ത കാലാവസ്ഥകളിലെ നിലനിൽപ് തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ വിശദമായി ചർച്ച ചെയ്തു. മരം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ പതിവുള്ളതാണെങ്കിലും അതിനു പരിമിതികൾ ഉണ്ടായിരുന്നു. ഫർണീച്ചറുകൾ, ജനൽ, വാതിൽഎന്നിവയ്ക്കായാണ് മരം പ്രധാനമായും ഉപയോഗിച്ചു വരുന്നത്. സ്ട്രക്ചറിന്റെ കാര്യത്തിൽ തൂണുകൾ, മേൽക്കൂര തുടങ്ങിയവയിലും മരത്തിന്റെ ഉപയോഗം പരിമിതപ്പെട്ടിരുന്നു. ഇതിന്റെ സ്ഥാനത്ത് വിപുലമായ ഉപയോഗമാണ് ഇപ്പോൾ റിസോർട്ടുകളിലും മറ്റ് ആതിഥേയ വ്യവസായ രംഗങ്ങളിലും നടന്നു വരുന്നത്.

ഈ വിഷയത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ വെബിനാറിൽ റിയൽ എസ്റ്റേറ്റ് ആതിഥേയ വ്യവസായ രംഗത്തെ പല പ്രമുഖരും പങ്കെടുത്തു. കനേഡിയൻ വുഡ് പങ്കാളിയായ നിരവധി പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും അവർക്കു മുന്നിൽ വെബിനാറിലൂടെ അവതരിപ്പിച്ചു. മരം ഉപയോഗിച്ചുള്ള നിർമ്മാണ പ്രക്രിയയുടെ വിവിധ രീതികളും ഇവർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ ചിലത് ഈ വർഷം മാർച്ചിൽ ബെംഗലൂരുവിൽ നടന്ന ഇന്ത്യാ വുഡ് ട്രേഡ് ഷോയിൽ പ്രദർശിപ്പിച്ചിരുന്നു.

കനേഡിയൻ വുഡ് അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളിൽ ഒന്നായ സ്പ്രൂസ് പൈൻ ഫിർ സംബന്ധിച്ച ചർച്ചകളും വെബിനാറിൽ നടന്നു. മികച്ച ശക്തി, സ്ഥിരത, നിർമ്മാണത്തിനു സഹായകമായ സവിശേഷതകൾ, ലഭ്യത തുടങ്ങിയവയാണ് ഇതിനെ കൂടുതൽ താൽപ്പര്യമുള്ളതാക്കുന്നത്. കനേഡിയൻ വുഡിന്റെ മറ്റ് ഇനങ്ങളായ ഹെംലോക്ക്, യെല്ലോ സെഡാർ, ഡൗഗ്ലസ് ഫിർ, വെസ്റ്റേൺ റെഡ് സെഡാർ തുടങ്ങിയവയെ കുറിച്ചും ചർച്ചകൾ നടത്തി.

https://www.youtube.com/watch?v=fi9qFhx-IUc എന്ന ലിങ്കു സന്ദർശിച്ചാൽ വെബിനാർ വീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP