Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത്; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ

വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത്; നാളെ സെക്രട്ടറിയേറ്റ്  പടിക്കൽ

സ്വന്തം ലേഖകൻ

വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് എത്തിച്ചേരുന്നു. 22 ആം തിയതി സെക്രെട്ടറിയേറ്റ് പടിക്കൽ എത്തും. നീതി കിട്ടാതെ മടക്കമില്ല. വാളയാർ കേസ് അട്ടിമറിച്ച Dysp സോജനെതിരെ ക്രിമിനൽ നടപടി എടുത്ത് പുറത്താക്കുക, വാളയാർ കേസ് കോടതി മേൽനോട്ടത്തിൽ പുനരന്വേഷിക്കുക, പീഡന-കൊലപാതകത്തിന്റെ പിന്നിലുള്ള വിഐപികളെ കണ്ടിപിടിച്ച് ശിക്ഷിക്കുക എന്നാണ് ആവശ്യം.

2017 ആണ്ട് മാർച്ച് മാസത്തിൽ കേരളത്തിലെ മുഖ്യ മന്ത്രിയായ പിണറായി വിജയൻ വാളയാർ വിഷയത്തിൽ നിയമ സഭയിൽ നടത്തിയ പ്രസ്താവന പാഴ്‌വാക്ക് ആണ് എന്ന് തെളിയിച്ചു കൊണ്ടാണ് പിന്നീടുള്ള രണ്ടുവർഷം പൊലീസ് ഈ കേസ് അന്വേഷിച്ചതും അട്ടിമറിച്ചതും. ഈ പശ്ചാത്തലത്തിലാണ് വാളയാർ നീതിയാത്ര ജനുവരി നാലിന് എറണാകുളത്തു നിന്നും ആരംഭിക്കുന്നതും അതുണ്ടാക്കിയ സമ്മർദംമൂലം സർക്കാരിന്റെ ഭാഗത്തുനിന്നും പല രീതിയിലുള്ള പ്രതികരണങ്ങൾ വന്നു തുടങ്ങിയതും.

ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം വാളയാർ നീതിയാത്ര പ്രഖ്യാപിച്ചപ്പോൾ സമ്മർദ്ദം മൂലം ജുഡിഷ്യൽ അന്വേഷണം നടത്തി ശ്രദ്ധ തിരിക്കാം എന്ന മുഖ്യമന്ത്രിയുടെ തന്ത്രം പാളി. ജുഡിഷ്യൽ അന്വേഷണം തട്ടിപ്പാണെന്ന് ജനം മനസിലാക്കി. Dysp സോജൻ നയിച്ച പൊലീസ് സംഘം കേസ് അട്ടിമറിച്ചത് വിധിന്യായങ്ങളിൽ വ്യക്തമാണ്.

ജനുവരി 7ന് തൃശൂർ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ പിണറായി വിജയൻ പ്രഖ്യാപിച്ചത് 2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കും എന്നാണ്. ഇതിനു മുമ്പ് 2017ന് പിണറായി വിജയൻ നടത്തിയ പ്രസ്താവന പാഴ്‌വാക്ക് ആയതുകൊണ്ട് അതുപോലെ തന്നെയാണ് ഈ പ്രസ്താവന പൊതുജനങ്ങൾ കണക്കിലെടുത്തത്. പിന്നീട് വാളയാർ യാത്ര പുരോഗമിച്ചപ്പോൾ പൊതുസമൂഹം തിരിച്ചറിഞ്ഞത് വാളയാറിലേ 9, 11 വയസുള്ള കുട്ടികൾക്ക് സംഭവിച്ചത് ചൈൽഡ് സെക്ൽഷ്യൽ അബ്യൂസ് എന്ന അതീവ ഗുരുതര കുറ്റകൃത്യം ആണെന്ന്. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ അടുത്ത ബന്ധുക്കളിൽ നിന്നും വീട്ടുകാരുടെ ഭാഗത്തുനിന്നും ആണ് എന്ന രീതിയിൽ ആണ് പിണറായി വിജയന്റെ പ്രസ്താവനകൾ ഉണ്ടായത്.

ജനുവരി 14ഇന് ജനമൈത്രി സുരഷാ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരത്തിൽ ആയിരിന്നു. ഈ പ്രസ്താവന കൊണ്ട് ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലെ സത്യാവസ്ഥ പൊതുമണ്ഡലത്തിൽ നിന്ന് ഒളിച്ചു വെയ്ക്കാൻഉള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ദളിത് ആദിവാസി മേഖലകളിലും ദുർബല ജനവിഭാഗങ്ങളിലെ കുട്ടികൾക്കും എതിരെ ഇത്തരം ക്രൂരമായ അതിക്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഈ വസ്തുത മറച്ചു വെച്ചുകൊണ്ട് മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിടുന്ന നികൃഷ്ടമായ പ്രവർത്തിയാണ് പിണറായി വിജയൻ ജനുവരി 14 ആം തീയതിയിലെ പ്രസ്താവനയിലൂടെ നടത്തിയത്.വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അടക്കം കുറ്റാരോപിതരാണ്. വാളയാറിലെ കുറ്റകൃത്യത്തിൽ സിപിഐഎം പ്രവർത്തകർക്കുള്ള പങ്ക് മറച്ചു വെയ്ക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നു.

ജനുവരി പകുതിയോടു കൂടി വാളയാർ നീതി യാത്ര ആലപ്പുഴ ജില്ല കടന്നപോൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. ശിശുക്ഷേമ വകുപ്പ് ചെയ്യേണ്ട പ്രവർത്തികൾ ആണ് പൊലീസ് ഏറ്റെടുത്തുകൊണ്ട് മാലാഖ എന്ന് പേരിട്ടു കൊണ്ട് വാവ എക്സ്‌പ്രസ് എന്ന വാഹനപ്രചാരണ പരിപാടികളും മറ്റു ബോധവത്കരണ പരിപാടികൾ കേരള പൊലീസ് നടത്തുന്നത് . ഇതൊക്കെ കേരളത്തിലെ ജനങ്ങളോടും കൊല്ലപ്പെട്ട കുട്ടികളോടുമുള്ള പരിഹാസവും പ്രഹസനവും ആയിട്ടാണ് കേരളത്തിലെ പൊതുസമൂഹം കണക്കിലെടുക്കുന്നത്. പൊലീസ് അവർ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുകയും കൃത്യമായ ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യുന്നതിനു പകരം ഇത്തരം പ്രചരണ പരിപാടികൾ പൊലീസ് നടത്തുന്നത് കേരള സമൂഹത്തെ പരിഹസിക്കലാണ്.ആഭ്യന്തര വകുപ്പിന്റെ പ്രഹസനം മാത്രമാണ് ഇത്തരം പരിപാടികൾ എന്ന് കേരള ജനത തിരിച്ചറിയുന്നു.

കേരളത്തിന്റെ സാമൂഹ്യ സുരക്ഷാവലയം തകർന്നു;സനൽകുമാർ ശശിധരൻ

സമൂഹത്തിൽ ഏറെ ദുർബലരായ ദളിത് ആദിവാസി വിഭാഗക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത സംസ്ഥാനമാണ് ഇന്നന്നെ കേരളമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.പതിനാലാം ദിവസത്തെ വാളയാർ നീതി യാത്ര നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സനൽകുമാർ .

ആറ്റിങ്ങലിൽ ചേർന്ന സമാപനയോഗത്തിൽ കെ.എം.ഷാജഹാൻ, വി എം മാർസൻ,കമല കുഞ്ഞി , അഡ്വ. കസ്തൂരിദേവൻ, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ അനിത ഷിബു തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.
യോഗത്തിൽ മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് സോമരാജൻ സ്വാഗതം പറഞ്ഞു.

പതിനഞ്ചാം ദിവസമായ ജനു 20ന് നീതിയാത്ര രാവിലെ 7.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച്വൈകീട്ട് കഴക്കൂട്ടത്ത് സമാപിക്കുന്നു. വിവിധ ദളിത് സംഘടനാ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു.

ദളിത് ജനതയുടെ പ്രശ്‌നങ്ങൾ പൊതുസമൂഹം ഏറ്റെടുക്കുന്നത് ചരിത്രപരമായ സന്ദർഭം: പി.എം. വിനോദ്

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ പൊതു സമൂഹം നടത്തുന്ന ഇടപെടൽ ചരിത്രപരമായി നിർണായകമായ ഒരു നീക്കമാണ് എന്ന് കെ.പിഎംഎസ് ജന സെക്രട്ടറി പി.എം വിനോദ് പറഞ്ഞു.

നീതിയാത്രയുടെ പതിനഞ്ചാം ദിവസമായ ജനു 20 ന് ന് കഴക്കൂട്ടത്ത് സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.എം. വിനോദ്.യോഗത്തിൽ കെ.എം.ഷാജഹാൻ, അഡ്വ ജസിൻ, ഷാജി ർ ഖാൻ , , പി.ടി ഹരിദാസ് , വി എം മാർസൻ, പി.എം . പ്രേം ബാബു, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ ബിന്ദു കമലൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.യോഗത്തിൽ ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് അലി സ്വാഗതം പറഞ്ഞു.

പതിനാറാം ദിവസമായ ജനു 21 ന് നീതിയാത്ര രാവിലെ 7.30 ന് കഴക്കൂട്ടത്ത് നിന്നും നിന്നും ആരംഭിച്ച് വൈകീട്ട് തിരുവനന്തപുരം ഗാന്ധി പാർക്കാർ സമാപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP