Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാളയാർ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണ്: റിട്ട. ജസ്റ്റിസ് എസ്. സോമൻ

വാളയാർ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണ്: റിട്ട. ജസ്റ്റിസ് എസ്. സോമൻ

സ്വന്തം ലേഖകൻ

വാളയാർ നീതിയാത്രയുടെ ഒമ്പതാം ദിവസത്തെ സമാപന സമ്മേളത്തിന്റെ ഉൽഘാടനം കരുനാഗപ്പള്ളിയിൽ നടത്തുകയായിരുന്നു അദ്ദേഹം. ഡി വൈ എസ് പി സോജനെതിരെ ക്രിമിനൽ നടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജസ്റ്റിസ് സോമൻ പറഞ്ഞു.

ഒളിത് ദുർബല വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും നീതി കിട്ടാൻ ജനങ്ങൾ തെരുവിലിറങ്ങാതെ വേറെ വഴിയില്ല എന്ന് സലീനാ പ്രാക്കാനം ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. യോഗത്തിൽ എം.കെ. ദാസൻ, കെ.എം. ഷാജഹാൻ, ശ്രീദേവി കെ. രാജൻ, ശാസ്താംകോട്ട ദാസ്, സന്തോഷ് പാലത്തും പാടൻ,അഡ്വ. പ്രഹ്‌ളാദൻ ,ജാഥാ ക്യാപ്റ്റൻ , കരിമണൽ ഖനന വിരുദ്ധ സമര സമിതി നേതാവ് കെ. ചന്ദ്രദാസ്, തുടങ്ങിയവർ സംസാരിച്ചു.

രാവിലെ ഓച്ചിറ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത നീതി യാത്ര ആലപ്പാട് സമരപ്പന്തൽ അടക്കം നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.പത്താം ദിവസമായ ജനു 15 ന് നീതിയാത്ര രാവിലെ 7.30 ന് കരുനാഗപ്പള്ളി നിന്നും ആരംഭിച്ച് വൈകീട്ട് നീണ്ടകരയിൽ സമാപിക്കുന്നു. ജാഥാ ക്യാപ്റ്റൻ സലീന പ്രാക്കാനം .വിവിധ ദളിത് സംഘടനാ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു

മനസ്സിൽ നന്മയുള്ളവരെല്ലാം ഒപ്പം നടക്കണം : കെ.പി. മുഹമ്മദ്

വാളയാർ നീതിയാത്രയുടെ എട്ടാം ദിവസത്തെ സമാപന സമ്മേളത്തിന്റെ ഉൽഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ഡി വൈ എസ് പി സോജനെതിരെ നടപടി എടുക്കാൻ സർക്കാരിന് ഒരു തടസ്സവുമില്ല എന്നും സ്ത്രീ സുരക്ഷാ വർഷമായി ആചരിക്കുന്ന സർക്കാർ ആദ്യം ചെയ്യേണ്ടത് സോജനെ പുറത്താക്കുക എന്നതാണെന്നും ആമുഖ പ്രസംഗത്തിൽ സി.ആർ. നീലകണ്ഠൻ പറഞ്ഞു.

സ്ത്രീകളെ പീഡിപ്പിക്കുന്ന കേസുകളിൽ ഏതു സർക്കാർ ഭരിച്ചാലും പ്രതികൾ രക്ഷപ്പെടുന്നതാണ് കാണുന്നതെന്ന് കെ.എം. ഷാജഹാൻ പറഞ്ഞു. നീതി കിട്ടുന്നതു വരെ ഈ സമരത്തോടൊപ്പം ഉണ്ടാകുമെന്ന് കേരള സാംബവ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട്പ്രഖ്യാപിച്ചു.

യോഗത്തിൽ ജാഥാ ക്യാപ്റ്റൻ വി എം മാർസൻ, കമല കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. കരിമണൽ ഖനന വിരുദ്ധ സമര സമിതി നേതാവ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ ചേപ്പാട് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത നീതി യാത്ര നിരവധി സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

ഒമ്പതാം ദിവസമായ ജനു 14ന് നീതിയാത്ര രാവിലെ 7.30 ന് ഓച്ചിറ നിന്നും ആരംഭിച്ച് വൈകീട്ട് കരുനാഗപ്പള്ളിയിൽ സമാപിക്കുന്നു. ജാഥാ ക്യാപ്റ്റർ ചന്ദ്രദാസ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP